സി പി ഐ യുടെ ഉന്നത വനിതാ നേതാവിന് അവിഹിത ബന്ധം; കുപ്രചരണം നടത്തിയ സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് പൊക്കി

കൊല്ലം: സി പി ഐ യുടെ ഉന്നത വനിതാ നേതാവിന് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് പോസ്റ്റർ പ്രചരിപ്പിച്ച സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് പൊക്കി. ഒടുവിൽ സിപിഐ നേതാക്കൾ നടത്തിയ സമവായ ചർച്ചയ്‌ക്കൊടുവിൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. സിപിഐ ലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തു വന്ന സംഭവം കൊല്ലം ജില്ലയിലാണ് അരങ്ങേറിയത്.
ജില്ലയിലെ പ്രമുഖ വനിതാ നേതാവും ഉന്നത സ്ഥാനം വഹിക്കുന്നതുമായ വ്യക്തിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലാണ് പല സ്ഥലത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വനിതാ നേതാവിന് ജില്ലയിലെ തന്നെ മറ്റൊരു സിപിഐ നേതാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പോസ്റ്റർ. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട സിപിഐ ലെ ലോക്കൽ കമ്മിറ്റിയിലെ അംഗം പോസ്റ്ററിന്റെ ചിത്രമെടുത്ത് വാട്സാപ്പിൽ ജില്ലാ നേതൃത്വത്തിന് അയച്ചു നൽകി. പോസ്റ്ററിലെ ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
പിന്നീട് സംഭവം സിപിഐ നേതൃത്വം വനിതാ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വനിതാ നേതാവ് തന്നെ അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റർ പ്രചരിപ്പിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് പിടികൂടി. തുടർന്ന് വിവരമറിഞ്ഞെത്തിയ സിപിഐ പ്രാദേശിക നേതാക്കൾ പോലീസ് സ്റ്റേഷനിലെത്തി സമവായ ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ ഇദ്ദേഹത്തെ വിട്ടയച്ചു. വനിതാ നേതാവിന്റെ പരാതി കിട്ടിയതായും പ്രശ്നങ്ങൾ പരിഹരിച്ചതായും കിളികൊല്ലൂർ എസ് ഐ മലയാളിവർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























