നാട്ടുകാരുടെ വിയര്‍പ്പിന് വില കല്പ്പിക്കാതെ ഭൂമിയും കുരിശു പള്ളിയും വിറ്റു, പ്രതിഷേധം ഇരമ്പുന്നു

നാട്ടുകാരുടെ വിയര്‍പ്പിന് വില കല്പ്പിക്കാതെ ഭൂമിയും കുരിശു പള്ളിയും വിറ്റു. വയനാട് പ്രാശാന്തിഗിരിയില്‍ നാട്ടുകാര്‍ പിരിവിട്ടു വാങ്ങിയ രണ്ട് സെന്റ് ഭൂമിയും കുരിശുപള്ളിയും ഇടവക വികാരി സ്വകാര്യ വ്യക്തിക്കു വിറ്റത്. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള വളാട് കുരിശുപള്ളിയാണ് ഷോപ്പിങ് കോപ്ലക്‌സ് പണിയാനായി വിറ്റത്.
നാട്ടുകാര്‍ നാല്‍പതു വര്‍ഷം മുമ്പ് പിരിവിട്ടാണ് ഈ ഭൂമി വാങ്ങി അവര്‍ കുരിശുപള്ളി നിര്‍മിച്ചത് . ഇവിടെ അന്നുമുതല്‍ എല്ലാദിവസവും പ്രാര്‍ത്ഥനാ ചടങ്ങുകളും നടത്തിവരികയാണ്. അതിനിടെ രണ്ടാഴ്ച മുമ്പ് ഇടവക വികാരി ഫാ. ചാക്കോ വാഴക്കാല ഈ ഭൂമി വിറ്റെന്നാണ് സൂചന.
വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതി മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടം അവഗണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഭൂമിയിടപാട് റദ്ദാക്കി ഇടവക വികാരിക്കും ബിഷപ്പിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പോലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വില്‍പ്പന ഫാ. ചാക്കോയുടെ മാത്രം തീരുമാനമാണെന്നാണ് മാനന്തവാടി രൂപത വിശദീകരണം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























