Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിവൈഎഫ്‌ഐയുടെ ആക്രമണം ഭയന്ന് ദിവസങ്ങളായി പള്ളിയില്‍ കഴിയുന്ന ആറു കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

01 JANUARY 2019 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോട്ടയത്ത് കരോള്‍ സംഘത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ ആക്രമണത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വിശദീകരണം ചോദിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ ഇടപെടീക്കാനും തീരുമാനം.

പിണറായി വിജയന്റെ നവോതഥാന കേരളത്തില്‍, പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുവാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. 37 പേരടങ്ങുന്ന ആറ് കുടംബമാണ് പള്ളി അഭയകേന്ദ്രമാക്കിയത്. എന്നിട്ടും ഭരണകൂടവും പോലീസും കണ്ടില്ലെന്നു നടിക്കുന്നു.

കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് 25ഓളം വരുന്ന അക്രമികള്‍ കരോള്‍ ഗായകസംഘത്തെ ആക്രമിച്ചത്. ഗായക സംഘത്തിനൊപ്പം പാട്ടു പാടണമെന്ന് നിര്‍ബന്ധിച്ച് സംഘം ഗായകസംഘത്തിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു, ഇത് ചോദ്യംചെയ്ത് പുരുഷന്മാരെയും ആക്രമിച്ചു. ഇവരുടെ അക്രമത്തില്‍ മിയ, കെസിയ എന്നീ പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു അക്രമികളെ ഭയന്ന് ആംഗ്ലിക്കന്‍ ചര്‍ച്ചിലേക്ക് ഓടിക്കയറിയ കരോള്‍ സംഘത്തെ പള്ളിക്കുള്ളില്‍ എത്തിയും ഇവര്‍ ആക്രമിക്കുകയും പള്ളിയിലെ വസ്തുക്കള്‍ വലിച്ചെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമം അറിഞ്ഞെത്തിയ പോലീസ് ആവട്ടെ ഏതാനും പേരെ പ്രതികളാക്കി ജാമ്യം നല്‍കി. ഭീകരമായ ഈ ഗുണ്ടായിസം നടക്കുന്നത് വനിതകള്‍ക്ക് എല്ലാവിധ സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പിണറായിയുടെ നാട്ടില്‍. സഭ അധികൃതരും നാട്ടുകാരും നിവേദനങ്ങളുമായി പോലീസിനെയും ജില്ലാ ഭരണ കൂടത്തിനേയും സമീപിച്ചിട്ടും നീതി കിട്ടാതായതോടെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി.

കരോളിനിടെ കുട്ടികളടങ്ങുന്ന 43 അംഗ സംഘത്തിന് നേരെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘം അക്രമം അഴിച്ചുവിട്ടത്. അവര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും, നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അക്രമി സംഘം പെണ്‍കുട്ടികളെ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും സാക്ഷികള്‍ പറയുന്നു. കരോള്‍ സംഘത്തെ ആക്രമിച്ചതിന് പുറമെ വാദ്യോപകരണങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തുമ്പോള്‍ ഇവര്‍ മദ്യപിച്ചതായും ആക്രമത്തിനിരയായവര്‍ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം നടന്നതെന്നാണ് ഇവര്‍ പറയുന്നത്.

കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. പത്താമുട്ടത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ഇവര്‍ പത്താമുട്ടത്ത് തന്നെയുണ്ടെന്നും എന്നും തങ്ങളുടെ മുമ്പിലൂടെ പോകാറുണ്ടെന്നും ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പറഞ്ഞു. പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് ആംഗ്ലിക്കന്‍ സഭ വിശ്വാസികള്‍ ആരോപിച്ചു.മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പ്രതികളുടെ ജാമ്യം റദ്ദു ചെയ്യണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ വനിതാമതില്‍ നിര്‍മ്മിക്കുന്ന തിരക്കിലാണെന്നും,സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആക്രമിക്കപ്പെട്ടവരെ സന്ദര്‍ശിച്ചു കൊണ്ട് യുഡിഎഫ് നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു.

അക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന ആരോപണവും ഉണ്ട്. രാത്രി 10 മണിക്കാണ് ആക്രമണം നടന്നത്. പൊലീസ് വന്ന് ഏറെ വൈകിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാനായത്. താലൂക്കാശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. വളരെ മോശമായാണ് ഡ്യൂട്ടി ഡോക്ടര്‍ പെരുമാറിയത്. ആക്രമണത്തില്‍ വിദ്യാര്‍ഥിനിയായ എമിയ.സി. തങ്കച്ചന് ഗുരുതരമായ പരിക്കാണ് പറ്റിയത്. മുഖത്ത് ആറു തുന്നലുകളാണുള്ളത്.

ഞങ്ങള്‍ക്ക് നല്ല പേടിയുണ്ട്. പുറത്തിറങ്ങാന്‍ ഭയമാണ്. അവര്‍ ഇനിയും ആക്രമിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല ആക്രമത്തിനിരയായ ഒരു പെണ്‍കുട്ടികള്‍ പറയുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ ഇത്ര കിരാതമായ അക്രമണമുണ്ടായിട്ടും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയോ,അവര്‍ക്കു സുരക്ഷയൊരുക്കുകയോ ചെയ്യാത്തത് ഏറെ പ്രതിഷേധത്തി നിടയാക്കി.

എന്നാല്‍ സംഭവത്തില്‍ സി.പി.ഐ.എമ്മിനോ ഡി.വൈ.എഫ്.ഐക്കോ യാതൊരു പങ്കുമില്ലെന്നാണ് സി.പി.ഐ.എമ്മിന്റ വിശദീകരണം. പത്താമുട്ടത്തേത് പ്രാദേശിക പ്രശ്‌നമാണെന്നും അതിലേക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും അവര്‍ പറയുന്നു.

കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പുറമെ പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും പള്ളിഭാരവാഹികള്‍ ഉന്നയിക്കുന്നുണ്ട്. കുറച്ചു ഡി വൈ എഫ് ഐ ഗുണ്ടകള്‍ ഒത്തുചേര്‍ന്നാല്‍ പോലീസും സര്‍ക്കാരുമൊക്കെ അവര്‍ക്കൊപ്പം ഞങ്ങള്‍ക്ക് ജീവിക്കേണ്ട. ഇതെന്താ വടക്കേ ഇന്ത്യ ആണോ? ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമാണ് ഇതൊന്ന് ആംഗ്ലിക്കന്‍ ബിഷപ്പ് ഡോ.സ്റ്റീഫന്‍ വട്ടപ്പാറ പ്രതികരിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പൊലീസ് അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സമ്പവമാണ് കോട്ടയത്ത് നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends