പള്ളിക്ക് ഒരു രീതി ശബരിമലയ്ക്ക് ഒരു രീതി ഇത് ഇവിടെ നടക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ, സാവകാശം തേടിയുള്ള സര്‍ക്കാരിന്റെ രീതി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് സഭ

പള്ളി അവകാശതര്‍ക്കത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്ത്‌ഡോക്‌സ് സഭ. പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ കുന്നംകുളം പള്ളിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കോതമംഗലം, പിറവം പള്ളികള്‍ ഉടന്‍ തന്നെ സഭയ്ക്ക് സ്വന്തമാകുമെന്ന്് ബാവ അറിയിച്ചു. സഭയിലെ ചിലര്‍ സമാധാന ചര്‍ച്ചയ്ക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളിത്തര്‍ക്കത്തില്‍ നീതികേടാണ് കാട്ടുന്നതെന്ന് എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. ശബരമിലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ മതില് കെട്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് എപ്പിസ്‌കോപ്പെല്‍ സെക്രട്ടറി എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കുറ്റപ്പെടുത്തി. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
സുപ്രീം കോടതി വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സഭ പ്രതിഷേധ യോഗം വിളിച്ചത്. ശബരിമലയില്‍ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളിത്തര്‍ക്കത്തില്‍ കാട്ടുന്നത് ഇരട്ടത്താപ്പാണ്. നീതികേടാണ് കാട്ടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പറഞ്ഞു.
കോടതി വിധികളെ ആള്‍ക്കൂട്ട വിധികള്‍ കൊണ്ട് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പിറവത്ത് പോലീസ് കൂടി ചേര്‍ന്ന് നടത്തിയ നാടകം ഇതിന് ഉദാഹരണമാണ്. പിറവത്തും കോതമംഗലത്തും സര്‍ക്കാരിന് കൈവിറച്ചു. സുപ്രീം കോടതി വിധി നടപ്പിലായാല്‍ മാ ത്രമേ യഥാര്‍ത്ഥ നീതി നടപ്പിലാകു എന്നും സഭാ നേതൃത്വം വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുമ്പ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അടുത്തിടെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























