മുഖ്യമന്ത്രി പിണറായി വിജയന്‍ ഐതിഹാസിക വിജയത്തിലേക്ക്... മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത കരുത്തുമായി പിണറായി വിജയന്‍ ഗിന്നസ് ബുക്കിലേക്ക് കയറുമ്പോള്‍ നെഞ്ചിടിപ്പോടെ ചെന്നിത്തലയും കൂട്ടരും

ബി ജെ പി പതറിയിടഞ്ഞു, കോണ്‍ഗ്രസ് കളം കയ്യിലെടുക്കാതെ കറങ്ങിയിടത്ത് പിണറായി കസറുന്നു. നവോത്ഥാന മതില്‍ പിണറായിയുടെ രാഷ്ട്രീയ വൈഭവമാണ്. സി പി എം ജയിക്കുന്നതും കോണ്‍ഗ്രസ് തളരുന്നതും ഈ നെഞ്ചുറപ്പിലാണ്. ഇരട്ട ചങ്കനെയും ചെന്നിത്തലയേയും വേര്‍തിരിക്കുന്നതും ഇത്തരം നേതൃ ശൈലിയുടെ അടിസ്ഥാനത്തിലാണ്.
നിലപാടുകളിലുറച്ചു നില്‍ക്കുക. പോരാടുക. അതാണ് നേതാവെങ്കില്‍, പിണറായി കേരളത്തിലെ താരം തന്നെ. ഇതേ വനിതാ മതില്‍ പണിയുവാന്‍ യു ഡി എഫിന് കഴിയുമായിരുന്നു, ആള്‍ക്കൂട്ട പാര്‍ട്ടി മാത്രമായ കോണ്‍ഗ്രസ്സ് പലപ്പോഴും തളരുന്നത് ഇച്ഛാ ശക്തിയില്ലാത്ത നേതൃത്വത്തിലാണ്. കൂടെ ഗ്രൂപ്പ് വഴക്കും. ശബരിമലയില്‍ നിലപാടെടുത്തു ചെന്നിത്തലക്ക് കേരളം കീഴടക്കമായിരുന്നു. പക്ഷെ പിണറായിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ചെന്നിത്തല പതറി. ശബരിമല സമരത്തില്‍ കേരളം യു ഡി എഫിനെ കണ്ടില്ല. ബി ജെ പിയും സി പി എമ്മും തമ്മില്‍ തല്ലുന്നതിനിടയില്‍ ചോര കുടിക്കാം എന്ന വ്യാമോഹം രാഷ്ട്രീയമല്ല. പോരാട്ടം അതാണ് ജനം പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ നടത്തിയ വനിതാ സംഗമവും, മേഖലാ ജാഥയുമൊക്കെ വെറും രാഷ്ട്രീയ സമ്മേളനങ്ങള്‍ മാത്രമായിരുന്നു. അതിനപ്പുറം ബഹുജനങ്ങളുടെ എന്ത് പിന്തുണയാണ് നിങ്ങള്‍ ഉറപ്പിച്ചത്. ഇവിടെയാണ് സി പി എമ്മിന്റെ രാഷ്ട്രീയ പ്രസക്തി. പിണറായി സര്‍ക്കാരിനോട് എല്ലാ വിയോജിപ്പുകളും വച്ച് പുലര്‍ത്തുമ്പോഴും ഇത്തരം രാഷ്ട്രീയ നിലപാടുകളുടെ ആര്‍ജ്ജവം കാണാതെ പോകാന്‍ കഴിയില്ല.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പാര്‍ട്ടി പരിപാടിയെന്ന് പറഞ്ഞു പ്രതിപക്ഷം മതിലിനെ അക്രമിക്കുമ്പോഴും മൂര്‍ച്ച പോരാ.ഗ്രൂപ്പ് പോരില്‍ തളര്‍ന്ന കോണ്‍ഗ്രസിന് വേണ്ടത്ര ആക്രമണ വീര്യം പോരാ. ശബരിമല സമരം ജ്വലിപ്പിക്കാന്‍ ശ്രമിച്ചു വിവാദങ്ങളില്‍ പെട്ട ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, മുത്തലാഖിലെ ഇരട്ടത്താപ്പിന് കൈയോടെ പിടിയിലായ പികെ കുഞ്ഞാലിക്കുട്ടി. പിണറായി നവോത്ഥാന മതിലില്‍ കേരളം കോര്‍ത്തിണക്കുമ്പോള്‍ പ്രതിപക്ഷ നേതൃനിര പതറുകയാണ്.
ലോകറിക്കോര്‍ഡിലിടം പിടിച്ചാല്‍ വനിതാമതില്‍ ചരിത്രത്തില്‍ ഇടംനേടും. ശബരിമല സമരത്തിന്റെ പേരില്‍ ബിജെപിയില്‍ ഏറ്റവും പഴി കേള്‍ക്കുന്ന നേതാവാണ് ശ്രീധരന്‍പിള്ള. ശബരിമല 'സുവര്‍ണാവസര'മാണെന്ന് സ്വപ്‌നം കണ്ട പിള്ള . ശബരിമല കര്‍മസമിതിയുടെ പേരില്‍ കഴിഞ്ഞ ദിവസം കൊളുത്തിയ ജ്യോതി ഉജ്ജ്വലമായിരുന്നുവെങ്കിലും വേണ്ടത്ര ജ്വലിപ്പിച്ചുനിര്‍ത്താന്‍ പിന്നീട് കഴിഞ്ഞില്ല. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ജ്യോതി തെളിക്കാനിറങ്ങാതെ, വര്‍ഗീയ മതിലെന്ന ആരോപണത്തിനെതിരെ രംഗത്തിറങ്ങിയത് ബിജെപിക്ക് ആഘാതമായി. നേര്‍ക്കുനേര്‍ പോരാടി വിവാദങ്ങളെ നിസ്സാരങ്ങളാക്കി ഒടുവില്‍ വനിതാ മതിലിനു കൈകോര്‍ക്കാനൊരുങ്ങുകയാണ് പിണറായിയുടെ രാഷ്ട്രീയ വൈഭവം. ഇവിടെ രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കേണ്ട യു ഡി എഫിനു വാക് കസര്‍ത്തുകള്‍ കൊണ്ട് മാത്രം
വിജയിപ്പിക്കാന്‍ കഴിയുന്നതാണോ ജനകീയ മുന്നേറ്റങ്ങള്‍. പി എസ് ശ്രീധരന്‍ പിള്ള മാത്രമല്ല ചെന്നിത്തലയും ഒരു സുവര്‍ണ്ണാവസരം നഷ്ടമാക്കിയിരിക്കുകയാണ്. പിണറായിയോടുള്ള ആ പത്തു ചോദ്യങ്ങള്‍ കൃത്യമായിരുന്നു. അവയ്ക്കപ്പുറം പിണറായിയുടെ മറുപടിയും വന്നു.
ജനങ്ങള്‍ക്കൊപ്പം പൊരുതാനാണ് നേതാവിനെ ആവശ്യം, അണികള്‍ക്ക് വേണ്ടത്. കേരളം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























