Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പിയും ബി.ഡി.ജെ.എസും നേര്‍ക്കുനേര്‍; മതിലുകെട്ടി ഇടതുമുന്നണിയിലെത്താന്‍ ബി.ഡി.ജെ.എസ്.; മതിലുപൊളിച്ച് പിളര്‍ത്താന്‍ ബി.ജെ.പി

01 JANUARY 2019 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ബി.ഡി.ജെ.എസ്. നീക്കം. വനിതാമതില്‍ ഇതിനുള്ള പാലമായി ഉപയോഗിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് തന്ത്രം. ബി.ജെ.പിയെ തള്ളിപ്പിറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായിവിജയനും സി.പി.എമ്മിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന വെള്ളാപ്പള്ളി നടേശന്റെ മനസിലിരിപ്പ് ഇതാണ്.

എന്നാല്‍ വനിതാമതിലിന് പിന്നില്‍ ശബരിമലവിഷയം തന്നെ എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ തുറന്നുപറച്ചില്‍ വെട്ടിലാക്കിയിരിക്കുന്നതും വെള്ളാപ്പള്ളിയേയാണ്.എന്നാല്‍ വെള്ളാപ്പള്ളിയേയും കൂട്ടരെയും മുന്നണിയുടെ ഭാഗമാക്കുന്നതില്‍ ഇടതുമുന്നണിയില്‍ അഭിപ്രായസമന്വയമില്ല. സി.പി.എമ്മിന് പോലുംഅക്കാര്യത്തില്‍ വലിയ താല്‍പര്യമില്ല. ശബരിമല പ്രതിഷേധങ്ങള്‍ക്ക് എതിരെയുയര്‍ന്ന സ്വരങ്ങളെ സമാനമായ സമുദായസംഘടനകളെ ഉപയോഗിച്ച് പ്രതിരോധിക്കുകയെന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ തന്ത്രം. അതില്‍ അദ്ദേഹം വിജയിച്ചു.

ഇടതുമുന്നണിയില്‍ ചേക്കേറാന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ശക്തമായ ശ്രമം നടക്കുമ്പോഴും തങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് തുഷാര്‍ നടത്തുന്നത് മറ്റൊരു ദ്വിമുഖ രാഷ്ട്രിയതന്ത്രമാണ്. ഇടതുമുന്നണി പ്രവേശനം ലഭിച്ചില്ലെങ്കിലും അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിലപേശല്‍ ശേഷിക്ക് തിരിച്ചടിയുണ്ടാകാന്‍ പാടില്ലെന്നതാണ് അവരുടെ നിലപാട്.

ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ എന്‍.ഡി.എയില്‍ നിന്ന് കുറഞ്ഞപക്ഷം ആറു സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. ആലപ്പുഴ, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവയൊക്കെയാണ് ബി.ഡി.ജെ.എസിന്റെ മനസിലുള്ളത്. ബി.ഡി.ജെ.എസുമായുള്ള ബന്ധം തുടരുന്നതില്‍ ബി.ജെ.പിയിലെ തന്നെ ഒരുവിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. അവസരവാദരാഷ്ട്രീയമാണ് അവര്‍ പയറ്റുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.

അതുകൊണ്ട് വെള്ളാപ്പള്ളിയേയും കൂട്ടരേയും ഒഴിവാക്കികൊണ്ട് ബി.ഡി.ജെ.എസിലെ സമാനമനസ്‌ക്കരുമായി ഒന്നിച്ചുപോകാമെന്നാണ് അവരുടെ നിലപാട്. എസ്.എന്‍.ഡി.പിയുടെ പിന്തുണ ലഭിക്കുമെന്ന ചിന്തയിലാണ് ബി.ഡി.ജെ.എസുമായി ബന്ധം സ്ഥാപിച്ചതെങ്കിലും അത് കിട്ടിയിട്ടില്ല. ആ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയും തുഷാറും ഒപ്പമുളളതും വലിയ ഗുണം ചെയ്യില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയും മറ്റും ലഭിച്ചവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ബി.ജെ.പിക്കൊപ്പം നിലകൊള്ളും.

അതുപയോഗിച്ച് ബി.ഡി.ജെ.എസില്‍ പിളര്‍പ്പുണ്ടാക്കി നല്ലൊരുവിഭാഗത്തെ ഒപ്പം നിര്‍ത്താമെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ വെള്ളാപ്പള്ളിയുടെയും തുഷാറിന്‍െ്‌യും നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ പാര്‍ട്ടിയില്‍ ശക്തമാണ്. അതുപയോഗിക്കണമെന്നാണ് അവരുടെ നിലപാട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്. ബി.ജെ.പിയുമായി ചേര്‍ന്ന് എന്‍.ഡി.എയായാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്‍.ഡി.എ എന്ന നിലയില്‍ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും പാര്‍ട്ടിക്ക് പ്രത്യേക ഗുണമൊന്നുമുണ്ടായില്ല.

മാത്രമല്ല, എന്‍.ഡി.എ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതും ബി.ഡി.ജെ.എസിനുള്ളില്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ശബരിമല വിഷയത്തിലുള്‍പ്പെടെ ബി.ജെ.പിയോടൊപ്പമുണ്ടായിരുന്നെങ്കിലും അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കളംമാറി ചവുട്ടാനാണ് വെള്ളാപ്പള്ളിയുടെയും മകന്‍ തുഷാറിന്റെയും നീക്കം.

ദേശീയതലത്തില്‍ ബി.ജെ.പിയ്ക്കുടെ സ്വാധീനം കുറഞ്ഞുവരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇവിടെ ബി.ഡി.ജെ.എസിനേയൂം വലയ്ക്കുന്നത്. പിണറായിവിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തന്നെ വെള്ളാപ്പള്ളി കളം മാറി ചവുട്ടിയിരുന്നു. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടും ദേശീയതലത്തില്‍ ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കുന്ന തന്ത്രവുമാണ് പയറ്റിയത്. എന്നാല്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമോയെന്ന ആശയങ്ക ശക്തമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിതുടങ്ങിയത്.

ഇതിന്റെ ഭാഗമായാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. അതുമുതലിങ്ങോട്ട് രൂക്ഷമായ വിമര്‍ശനമാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയത്. ബി.ജെ.പി തട്ടിപ്പിന്റെ പാര്‍ട്ടിയാണെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞുകഴിഞ്ഞു. ഇനി ബി.ജെ.പിയുമായുള്ള ബന്ധം തുടരില്ലെന്ന് തന്നെയാണ് വെള്ളാപ്പള്ളിയുടെയൂം തുഷാറിന്റെയും വാക്കുകള്‍ നല്‍കുന്ന സൂചന.

എന്‍.ഡി.എ വിട്ടുകഴിഞ്ഞാല്‍ ഇടതുമുന്നണിയില്‍ ചേക്കേറുക എന്നതാണ് വനിതാമതിലിന്റെ ഏറ്റവും വലിയ വക്താവായി രംഗത്തുവരാന്‍ വെള്ളാപ്പള്ളിയെ നിര്‍ബന്ധിതനാക്കിയത്. വനിതാമതിലിനെ പിന്തുണയ്ക്കുമ്പോഴൂം അത് ശബരിമല വിഷയവുമായി ബന്ധപ്പെട്ടതല്ലെന്നാണ് വെള്ളാപ്പള്ളി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളി വെട്ടിലുൃമായി. ശബരിമല വിധി തന്നെയാണ് വനിതാമതിലിന്റെ അടിസ്ഥാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന് പറയുമ്പോള്‍ തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ സാമുദായിക സംഘടനകളെകൊണ്ടുതന്നെ പ്രതിരോധിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയിക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends