എംപാനല്‍ ജീവനക്കാരില്‍ കൂടുതല്‍ കാലം സര്‍വിസുള്ളവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പുനര്‍നിയമനത്തിന് പരിഗണിക്കാന്‍ ധാരണ

കെ.എസ്.ആര്‍.ടിസിയില്‍നിന്ന് പുറത്തായ എംപാനല്‍ ജീവനക്കാരില്‍ കൂടുതല്‍ കാലം സര്‍വിസുള്ളവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പുനര്‍നിയമനത്തിന് പരിഗണിക്കാന്‍ ധാരണയായി. എത്ര വര്‍ഷത്തെ സര്‍വിസാണ് മാനദണ്ഡമാക്കുകയെന്നത് നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അധ്യക്ഷനായ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍വിസ് കാലം മാത്രമല്ല, ഓരോ വര്‍ഷവും ചെയ്ത ഡ്യൂട്ടികളുടെ എണ്ണം കൂടി പരിഗണിച്ചേക്കും. മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് റിപ്പോര്‍ട്ട് തയാറാക്കുമെങ്കിലും ധനവകുപ്പ് പച്ചക്കൊടി കാട്ടിയെങ്കിലേ എംപാനലുകാരുടെ നിയമനം സാധ്യമാകൂ. പി.എസ്.സി നിയമനം തന്നെ ഭാരിച്ച ബാധ്യതയാണ്.
നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം നിലക്ക് ചെലവ് വഹിക്കാനാകില്ല. ഫലത്തില്‍ അന്തിമ തീരുമാനം ധനവകുപ്പിന്റെ ൈകയിലാണ്. അതിനിടെ, എംപാനലുകാരുടെ ടാഗ്, ഐഡി കാര്‍ഡ്, പാസ് എന്നിവ തിരിച്ചുവാങ്ങുന്നതിന് നടപടി തുടങ്ങി.
ടാഗ് ഉപയോഗിച്ച് ബസില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കണ്ടക്ടര്‍മാര്‍ അവ പിടിച്ചെടുത്ത് ഡിപ്പോയില്‍ നല്‍കണമെന്നും വിജിലന്‍സ് വിഭാഗത്തെ അറിയിക്കണമെന്നും സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























