Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല കയറിയതോടെ ജീവിതം മാറി മറഞ്ഞു രഹ്‌ന ഫാത്തിമ ചങ്കൂറ്റത്തോടെ സോഷ്യൽ മീഡിയയിൽ വിരാജിച്ച രഹ്‌ന ഫാത്തിമയുടെ തലവര മാറി ജയിലിലുമായി ജോലിയും തുലാസിൽ

01 JANUARY 2019 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തന്നെ സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാന്‍ ബിഎസ്എന്‍എല്‍ അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടുപോലുമാണ് തന്നെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് രഹ്‌ന ആരോപിക്കുന്നു.

സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനൊ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയിൽ കേസ് നൽകുമെന്ന് രഹന പറഞ്ഞു.

നിലവില്‍ ബിഎസ്എന്‍എല്ലിന്റെ ടെലികോം ടെക്‌നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ള പരീക്ഷയാണ് എഴുതിയത്. ഇപ്പോൾ പരിശീലന പരിപാടിയിൽ പങ്കെടുക്കാനായില്ലെങ്കിൽ രണ്ടു വർഷത്തിനു ശേഷമേ സാധിക്കൂ. ട്രെയിനിങ് ഓര്‍ഡര്‍ നല്‍കുന്നത് ഒഴിവാക്കാനോ നീട്ടിക്കൊണ്ട് പോകാനോ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും രഹന ഫാത്തിമ ആരോപിച്ചു.

ജനുവരി 28നാണ് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള വകുപ്പ് തല പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ ആയിട്ടുകൂടി ഏതാണ്ട് ഒരു വര്‍ഷം കൊണ്ടാണ് ഫലപ്രഖ്യാപനത്തിന്റെയും ട്രെയിനിങ്ങിന്റെയും കാര്യത്തില്‍ തീരുമാനം ഉണ്ടാവുന്നത്. ഇത്ര കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ എനിക്ക് കിട്ടിയ അര്‍ഹമായ പ്രമോഷനാണ് യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു ആരോപണത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്- രഹ്‌ന പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മതവികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്ന് ചങ്ങനാശ്ശേരി സ്വദേശി നല്‍കിയ പരാതിയില്‍ രഹ്‌ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 295 A വകുപ്പാണ് രഹനയ്ക്ക് എതിരെ ചുമത്തിയിരുന്നത്. രഹന ഫാത്തിമയുടെ അറസ്റ്റിനെതിരെയും അവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെയും നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഡിസംബര്‍ 14 നു ഹൈക്കോടതി രഹനയക്ക് ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രഹ്‌നയെ ബി എസ് എൻ എൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് രഹന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവിടണമെന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാമെന്നും വിജയിച്ചെങ്കില്‍ പരിശീലത്തില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്നും ബിഎസ്എന്‍എല്ലിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച്, അവിടെ നിന്നു നേടുന്ന ഉത്തരവിനു വിധേയമായിരിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പിന്‍ബലത്തില്‍ തനിക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും രഹ്‌ന ഫാത്തിമ അറിയിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസിന്റെ പേരില്‍ തന്റെ ജീവിതവും കരിയറും അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് ഇതിന്റെ പിന്നിലെന്ന് രഹന ആരോപിക്കുന്നു. പോലീസ് അറസ്റ്റ് ചെയ്തു അരമണിക്കൂറിനുള്ളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത അധികൃതര്‍ കേസില്‍ ജാമ്യം കിട്ടി ഇത്ര ദിവസങ്ങളായിട്ടും സസ്‌പെന്‍ഷനെ സംബന്ധിച്ച് യാതൊരു വിവരങ്ങളും നല്‍കുന്നില്ലെന്നും രഹന പറയുന്നു.

ഇന്നലെ പരിശീലനം ആരംഭിച്ചപ്പോൾ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാനാവില്ല എന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിലപാടെടുത്തത്. കൊച്ചി ഓഫിസിൽ അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്തെ ഓഫിസിൽ നിന്നാണ് അനുമതി നൽകേണ്ടതെന്ന നിലപാടാണ് ഉദ്യോഗസ്ഥർ കൈകൊണ്ടത് .

തുടര്‍ന്ന് സിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്എസ്എയില്‍നിന്ന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതിപ്പത്രം നല്‍കാനാവൂ എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും രഹന പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends