Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഭക്തരെ ആശങ്കയിലാക്കുന്ന പ്ലാനുകള്‍... മകര വിളക്ക് കാലം കഴിയുന്നതിനു മുമ്പ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ ചര്‍ച്ചകള്‍ സജീവം; ദലിത്ആദിവാസി വനിതകളുടെ സംഘത്തിന്റെ തയാറെടുപ്പ് ഉഷാര്‍

01 JANUARY 2019 01:55 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് പറഞ്ഞശേഷം നിന്ന നില്‍പ്പില്‍ കാലുമാറിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനും ശേഷം യുവതികള്‍ മലകയറാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് യുവതീ പ്രവേശനത്തെ വീണ്ടും ചൂടു പിടിപ്പിച്ചത്. 

മകര വിളക്ക് കാലം കഴിയുന്നതിനു മുമ്പ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാനാണ് ദലിത്ആദിവാസി വനിതകളുടെ ഒരു സംഘം തയാറെടുക്കുന്നത്. സുപ്രീംകോടതി വിധി ഏതുവിധേനയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശബരിമലയിലേക്ക് തിരിക്കുന്നത്. ഈ ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ആദിവാസി അവകാശ പുനഃസ്ഥാപന സമിതി, തിരുവനന്തപുരത്തെ വീ ദ പീപ്പിള്‍, എറണാകുളത്തെ ആര്‍പ്പോ ആര്‍ത്തവം, സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇവര്‍ എറണാകുളത്ത് ഒത്തുചേര്‍ന്നിരുന്നു. ഏതുവിധേനയും കോടതിവിധി നടപ്പിലാക്കുക എന്നതാണ് അജണ്ട. നാളെ വീണ്ടും യോഗം ചേര്‍ന്ന് ശബരിമലയിലേക്ക് തിരിക്കേണ്ട തീയതി പ്രഖ്യാപിക്കും.

തമിഴ്‌നാട്ടിലെ മനിതിയും ഇവരോടൊപ്പം ശബരിമലയിലേക്ക് തിരിച്ചേക്കും. ആലോചനായോഗത്തിന് മനിതിയുടെ പ്രതിനിധികള്‍ കേരളത്തിലെത്തില്ല, പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ക്വിയര്‍ പ്രവര്‍ത്തകരും ഉണ്ടാകും. യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്‌സ് ആപ് സന്ദേശത്തില്‍ ദലിത് ആക്ടിവിസ്റ്റുകളായ അഡ്വ. ജെസ്സിന്‍, മൃദുല ദേവി, രേഖരാജ് എന്നിവരുടെ പേരുകളും ഫോണ്‍നമ്പറും കൊടുത്തിട്ടുണ്ട്. തങ്ങളുടെ നേര്‍ക്ക് ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് ഇവര്‍ ശബരിമല പ്രവേശത്തിനൊരുങ്ങുന്നത്.

സര്‍ക്കാറി!ന്റെ ഒളിച്ചോട്ടവും പൊലീസി!ന്റെ ഇരട്ടത്താപ്പും സമൂഹത്തി!ന്റെ മുന്നില്‍ തുറന്നുകാണിക്കുന്ന രീതിയില്‍ കേരളത്തിലാകമാനം പ്രചാരണം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ സംഘം ചേരുന്നത് ഒഴിവാക്കാനായി മുന്‍കൂട്ടി തീയതി പ്രഖ്യാപിക്കാതെ പോകാമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 

ഇടുങ്ങിയ വഴികളും ശബരിമലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുത്തുകൊണ്ടായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. ഏതുവിധേനയും ശബരിമല പ്രവേശനം സാധ്യമാക്കുക എന്നതാണ് ഇവരുടെ തീരുമാനം. 

ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസി!ന്റെ സഹായം അഭ്യര്‍ഥിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. നേരത്തേ മല കയറാനെത്തിയ യുവതികളുടെ വിവരങ്ങള്‍ ചോര്‍ന്നത് പൊലീസ് വഴിയാണെന്നും ഇവര്‍ സംശയിക്കുന്നുണ്ടെങ്കിലും മല കയറാനെത്തുന്ന തങ്ങള്‍ക്ക് സംരക്ഷണം തരേണ്ട ബാധ്യത സര്‍ക്കാറിനുള്ളതിനാല്‍ സഹായം തേടുകയാണ് ഉചിതം എന്നാണ് സംഘത്തിലെ ഭൂരിഭാഗം കരുതുന്നത്.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെയും ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും തളളിയാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്. ശബരിമലയില്‍ യുവതികള്‍ വരേണ്ടെന്നു പറയാന്‍ കടകംപള്ളിക്കെന്നല്ല ഒരു മന്ത്രിക്കും സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു വ്യക്തമായ നിലപാടുണ്ട്. ഏതു മന്ത്രിയായാലും പറയുന്നതു സര്‍ക്കാരിന്റെ നിലപാടായിരിക്കണം.

അവിടെ യുവതികള്‍ വരരുതെന്നു പറയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അവകാശമില്ല. ഏതെങ്കിലും യുവതിയെ സന്നിധാനത്തു കയറ്റുകയെന്നതു സര്‍ക്കാരിന്റെ അജന്‍ഡ അല്ല. അവിടെ എത്തുന്ന യുവതികള്‍ക്കു സുപ്രീം കോടതി വിധി അനുസരിച്ചു സംരക്ഷണം നല്‍കുന്ന ബാധ്യത സര്‍ക്കാര്‍ നിറവേറ്റി. അവര്‍ വീണ്ടും പോകാന്‍ തയാറായാല്‍ പൊലീസ് കൂടെ നില്‍ക്കും. ദര്‍ശനം സാധ്യമാക്കാന്‍ ഒത്താശയും ചെയ്യും. ആരാധനാലയത്തിന്റെ പരിസരത്തു പൊലീസിനു പരിമിതിയുണ്ട്. അതാണു യുവതികളെ തടയുന്നവര്‍ ഉപയോഗിക്കുന്നത്. ആ പരിമിതി മൂലം അക്രമികളെ പൊലീസ് തല്ലിയോടിച്ചില്ലെന്നതു ശരിയാണ്. തല്ലിയിരുന്നെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടായേനെ. സന്നിധാനത്തേക്കു പൊലീസ് കൊണ്ടുപോയ യുവതികള്‍ മടങ്ങിപ്പോകാമെന്ന നിലപാട് എടുക്കുകയായിരുന്നു. പൊലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയച്ചുവെന്നു പറയുന്നതു പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതികള്‍ ശബരിമലയില്‍ വരാന്‍ പാടില്ലെന്നാണ് ആഗ്രഹിക്കുന്നത് എന്ന പ്രസ്താവനയോടു പാര്‍ട്ടി യോജിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ട അഭിപ്രായമല്ല ഇത്. യുവതികള്‍ ശബരിമലയില്‍ വരാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

പിണറായിയുടേയും കോടിയേരിയുടേയും നിലപാടുകള്‍ക്ക് പിന്നാലെ കടകംപള്ളിയും പത്മകുമാറും കരണംമറിഞ്ഞു. ശബരിമലയില്‍ തിരക്കുള്ള സമയത്തു സ്ത്രീകള്‍ എത്തിയാലുള്ള സുരക്ഷാ പ്രശ്‌നത്തെക്കുറിച്ചാണു പറഞ്ഞത്. മനിതി സംഘം എത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. സര്‍ക്കാര്‍വിരുദ്ധ നിലപാടു സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. 

സ്ത്രീകള്‍ വരരുതെന്നു പറഞ്ഞിട്ടില്ല. തിരക്കു കൂടിയ രണ്ടു ദിവസം വരരുതെന്നാണു പത്മകുമാര്‍ പറഞ്ഞത്. എന്റെ വാക്കുകള്‍ ദുര്‍വ്യാഖാനം ചെയ്തുവെന്നുമാണ് പത്മകുമാര്‍ പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends