Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വനിതാമതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, മുഖ്യമന്ത്രി വിചാരിച്ചാല്‍ ആചാരം തകര്‍ക്കാനൊക്കില്ല, ഒരു സമുദായ നേതാവ് കേന്ദ്രപൊലീസിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളിക്കെതിരെ പരിഹാസം

01 JANUARY 2019 12:40 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയേനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ആര്‍.ബാലകൃഷ്ണപിള്ളയേയും പൊളിച്ചടുക്കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഏത് മുഖ്യമന്ത്രി വിചാരിച്ചാലും ആചാരങ്ങള്‍ തകര്‍ക്കാനൊക്കില്ലെന്നും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല.

എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. സമദൂരവുമായി മുന്നോട്ട് പോകും സമുദായ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാകാം. ആചാരവും നവോത്ഥാനവും തമ്മില്‍ എന്ത് ബന്ധമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് പ്രമേയവും പാസാക്കി. പ്രതിനിധികള്‍ വലിയ കയ്യടിയോടെയാണ് പ്രമേയം പാസാക്കിയത്.

ശബരിമലയ വിഷയത്തില്‍ സര്‍ക്കാര്‍ എത്രതവണ മലക്കം മറിഞ്ഞു. വനികാ മതിലിന് ശേഷം കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ നേരിടുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസ് മന്നത്തിന്റെ പാതയിലല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. സര്‍ക്കാര്‍ കയ്യിലുണ്ടെന്ന് കരുതി ആചാരങ്ങള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി നോക്കണ്ട. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. അംഗങ്ങള്‍ക്ക് ഏത് രാഷട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. ശബരിമല വിഷയത്തില്‍ പ്രതികരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. ആചാരവും അനാചാരവും അറിയാത്തവര്‍ നവോത്ഥാനം പഠിപ്പിക്കാന്‍ വരേണ്ട. ഒരു സമുദായ നേതാവ് കേന്ദ്ര പൊലീസിന്റെ അകമ്പടിയോടെ നടക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശനെ പേരെടുത്ത് പറയാതെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

സവര്‍ണ അവര്‍ണ വേര്‍തിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ പാര്‍ട്ടികളോടുമുള്ളത് സമദൂരമാണ്. ആചാരങ്ങള്‍ എന്തുമാകാമെന്ന് മുഖ്യമന്ത്രി കരുതരുത്. കയ്യൂക്ക് വെച്ച് ആചാരം തകര്‍ക്കാന്‍ ഒരു മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരും എന്‍.എസ്.എസും തമ്മിലുള്ള അകല്‍ച്ച കൂടുതലായി. വരും ദിവസങ്ങളിലും സി.പി.എമ്മും സര്‍ക്കാരും എന്‍.എസ്.എസുമായുള്ള പോര് കടുക്കുമെന്നാണ് സുകുമാരന്‍ നായരുടെ പ്രസംഗം വ്യക്തമാക്കുന്നത്. അതേസമയം എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends