Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമുദായ നേതാവായി അധ:പ്പതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍.എസ്.എസിന്റെ ഫത്വയ്ക്ക് അനുസരിച്ചാണ് പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി

01 JANUARY 2019 02:24 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമുദായ നേതാവായി അധ:പ്പതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായ സംഘടനകളുടെ ഫത്വയ്ക്ക് അനുസരിച്ചല്ല പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്റെ പൊതുനേതാവായി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. സുപ്രീംകോടതി വിധിയെ ആദ്യം എതിര്‍ത്തത് എന്‍.എസ്.എസ് മാത്രമാണ്. അവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും കോടയേരി ആരോപിച്ചു.

സി.പി.എം ഒരിക്കലും ഒരു സമുദായ സംഘടനയുടെയും ഓഫീസുകള്‍ കയറിയിറങ്ങുകയോ അവരെ പ്രീണിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്‍.എസ്.എസ് പറയുന്നതിന് അനുസരിച്ചാണ് പ്രതിപക്ഷനേതാവ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വനിതാ മതില്‍ വര്‍ഗീയതക്കെതിരായ മതിലാണ്. എന്‍ എസ് എസ് വനിതാ മതിലിനൊപ്പം നില്‍ക്കേണ്ടിയിരുന്നു. സമുദായ സംഘടനകളോട് വൈര്യനിരാതന നിലപാടില്ലെന്നും എന്‍ എസ് എസുമായി ചര്‍ച്ചക്ക് തയ്യാറെന്നും കോടിയേരി നിലപാട് വ്യക്തമാക്കി. വനിതാ മതിലിന് ശേഷവും നവോത്ഥാന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ടെങ്കിലും സിപിഎമ്മിനാണ് ഏകോപന ചുമതല. വനിതാ മതില്‍ ശബരിമല യുവതീ പ്രവേശത്തിന്റെ റഫറണ്ടമല്ലെന്നും കോടിയേരി വ്യക്തമാക്കി. മതില്‍ സര്‍ക്കാരിന്റേതല്ല. വിവിധ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുന്നു. പി.ആര്‍.ഡി വഴി മതിലിന് സര്‍ക്കാര്‍ പ്രചാരണം നല്‍കിയതില്‍ തെറ്റില്ല. വനിതാ മതിലിന് ചെലവ് വഹിക്കുന്നത് സര്‍ക്കരല്ല സാമൂഹ്യ സംഘടനകളാണെന്നും കോടിയേരി വ്യക്തമാക്കി. യുവതീപ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്ത ചെന്നിത്തല എന്‍.എസ്.എസ് നാമജപവുമായി തെരുവിലിറങ്ങിയതോടെയാണ് നിലപാട് മാറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ട്. അതാണ് കോടിയേരിയും പറയുന്നത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്‍.എസ്.എസിന്റെ പിന്തുണയോടെ നേതാവായ ആളാണ്. അവരുടെ പിന്തുണയോടെയാണ് സ്ഥാനമാനങ്ങള്‍ നേടിയതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് കൂടുതല്‍ പ്രതിരോധത്തിലായി. എന്‍.എസ്.എസിന്റെ പിന്തുണയോടെയാണ് പ്രതിപക്ഷനേതാവ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താക്കോല്‍ സ്ഥാനത്ത് എത്തിയത്. താക്കോല്‍സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായിരുന്നു അന്ന് ജി.സുകുമാരന്‍ നായരുടെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends