ഭര്‍ത്താവിന്റെ ശല്യം സഹിക്കാതെയായപ്പോള്‍ യുവതി ആ കടുംകൈ ചെയ്‌തു, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ വെട്ടി കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം ഒളിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയതു. പത്തനംതിട്ട റാന്നിയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. റാന്നി വലിയകാവ് വട്ടാര്‍കയം ചരുവ് പുരയിടത്തില്‍ രമേശനെയാണ് ഭാര്യ തുളസി മൃഗീയമായി കൊലപ്പെടുത്തിയത്.
47 വയസുള്ള രമേശന്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്നും വന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കായിരുന്നു. ഇന്നലേയും ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാവുകയും അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഏറെ വൈകിയാണ് ഇരുവരും കിടന്നത്. പുലര്‍ച്ചെ നാലര മണിയോടെ എഴുന്നേറ്റ തുളസി വാക്കത്തിയെടുത്ത് രമേശന്റെ കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു. രമേശന്റെ നിലവിളികേട്ടെത്തിയ നാട്ടകാര്‍ കണ്ടത് രക്തത്തില്‍ മുങ്ങിക്കിടക്കുന്ന രമേശനേയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്ന രമേശനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം വീടിന്റെ പുറകില്‍ ഒളിച്ചിരുന്ന തുളസിയെ പോലീസ് അറസ്‌റ്റു ചെയ്‌തു. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും കണ്ടെടുത്തു. ഭര്‍ത്താവിന്റെ നിരന്തരശല്യം കാരണമാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ കാരണമായി കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha