Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപൂര്‍വമായ പോലീസ് നടപടി... അക്രമങ്ങള്‍ തുടരവെ ശക്തമായ നടപടിയൊക്കൊരുങ്ങുന്നു; അക്രമത്തിലേര്‍പ്പെടുന്നവരെ സാമ്പത്തികമായി ഉപരോധിക്കാന്‍ പോലീസ് പുതിയ രീതി അവലംബിക്കുന്നു

04 JANUARY 2019 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംസ്ഥാനത്ത് വീണ്ടും അക്രമം തുടരുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവരെക്കൊണ്ട് മുട്ടുകുത്തിയ്ക്കാന്‍ കേരള പോലീസ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികളുമായാണ് പോലീസ് രംഗത്തെത്തിയത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്.

ഇതിനുപുറമേ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കും. പൊതുമുതല്‍ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു. വ്യാഴാഴ്ച സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം.

അക്രമികളെ പിടികൂടുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ത്തന്നെ പട്ടിക തയ്യാറാക്കും. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമുണ്ടായപ്പോള്‍ ചെയ്തതുപോലെ അക്രമികളുടെ ആല്‍ബം തയ്യാറാക്കും. അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇത് കൈമാറും. തുടര്‍ന്നാകും അറസ്റ്റ്.

നിലവില്‍ അറുന്നൂറോളം കേസുകളാണ് പോലീസ് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അക്രമത്തിന്റെ പേരില്‍ 745 പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുമുണ്ട്. ഇത്രയുംപേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിയുന്നു യോഗം നടന്നത്. പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. അക്രമങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. 

ശബരിമലയിലെ യുവതി പ്രവേശത്തിന് പിന്നാലെ, ചൊവ്വാഴ്ച രാവിലെ തുടങ്ങിയ അക്രമമാണ് ഹര്‍ത്താല്‍ ദിനത്തില്‍ വലിയ സംഘര്‍ഷമായി മാറിയത്. ബി.ജെ.പി, സംഘപരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ എതിര്‍ക്കാനെന്ന പേരില്‍ സി.പി.എം ഇറങ്ങിയ കലാപത്തിന് സമാന അവസ്ഥയായെന്നും വിലയിരുത്തുന്നു. അതിനാല്‍ തീവ്രത കുറഞ്ഞാലും രണ്ട് ദിവസമെങ്കിലും സംഘര്‍ഷ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതയും പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഇതനുസരിച്ചുള്ള നിരീക്ഷണത്തിനും സുരക്ഷാക്രമീകരണത്തിനുമാണ് ഡി.ജി.പി നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം രണ്ട് ദിവസമായുള്ള സംഘര്‍ഷങ്ങളില്‍ പ്രതികളായ മുഴുവന്‍ അക്രമികളേയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. 559 കേസുകളിലായി കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ പ്രതികളെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 775 പേര്‍ ഇന്നലെ വൈകിട്ട് വരെ പിടിയിലായി. ഇവരെ പിടികൂടാനായി ബ്രോക്കണ്‍ വിന്‍ഡോ എന്ന ഓപ്പറേഷനാണ് തയാറാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ഓരോ പൊലീസ് സ്‌റ്റേഷനിലും നാല് പൊലീസുകാരടങ്ങുന്ന പ്രത്യേകസംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും മാത്രമായി തയാറാക്കി. ജില്ലാതലത്തില്‍ എസ്.പിയുടെ നേതൃത്വത്തിലും പ്രത്യേകസംഘമുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ആദ്യ ആല്‍ബം ഇന്ന് തയാറാക്കും. എട്ട് പൊലീസ് ജീപ്പടക്കം നൂറിലേറെ സര്‍ക്കാര്‍ വാഹനങ്ങളും ഇരുപതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ഇതിന്റെയടക്കമുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുന്ന പാലക്കാട് നഗരത്തില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . വൈകീട്ട് ആറുവരെയാണ് നിരോധനനാജ്ഞ. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തൃശൂര്‍ ഐ.ജി. എം.ആര്‍ അജിത്കുമാര്‍ പാലക്കാട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പാലക്കാട് നഗരത്തില്‍ ബുധനാഴ്ച വൈകീട്ട് തുടങ്ങിയ അക്രമസംഭവങ്ങള്‍ വ്യാഴാഴ്ച രാത്രിയോളം തുടര്‍ന്നിരുന്നു.

അതിനിടെ രാത്രി വൈകിയും പാര്‍ട്ടി ഓഫിസുകളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends