Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നു, പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാൻ പാടില്ല ; ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളി കേന്ദ്രമന്ത്രി രംഗത്ത്

04 JANUARY 2019 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രംഗത്ത്. ശബരിമല യുവതീ പ്രവേശനത്തിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെ തള്ളിയാണ് രാം വിലാസ് പാസ്വാൻ രംഗത്തെത്തിയത്. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചു കൂടെന്നും പസ്വാന്‍ ചോദിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിക്കാനാകില്ല. ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. വിധി മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ ബി ജെ പി ചിലപ്പോള്‍ എതിര്‍ത്തിട്ടുണ്ടാകാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. രണ്ട് യുവതികളെങ്കിലും കോടതി വിധിക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തോ ? നമ്മള്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവേയെക്കുറിച്ച്‌ സംസാരിക്കുന്നു. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ ഒരു വേര്‍തിരിവ് ഉണ്ടാകരുതെന്നും പസ്വാന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെപ്പറ്റിയും പസ്വാന്‍ പ്രതികരിച്ചു. രാമക്ഷേത്ര വിഷയത്തില്‍ എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധി പാലിക്കണമെന്നും വിധി വരുന്നത് വരെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും പസ്വാന്‍ പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും ഓര്‍ഡിനസ് വെണമെന്ന ആവശ്യത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും പസ്വാന്‍ കൂട്ടിച്ചേര്‍‌ത്തു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചത്. സ്ത്രീകൾക്ക് ശബരിമലയില്‍ കയറാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. പുരുഷന്മാർ ശുദ്ധരും സ്ത്രീകൾ അശുദ്ധരും ആണെന്ന തരത്തിലുള്ള ചിന്തകൾ പ്രതിലോമകരമാണെന്ന് ഉദിത് രാജ് പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായി തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശം ലഭിച്ചതിനെ അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്‍ ജന്മമെടുക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാനമൊട്ടാകെ ബി.ജെ.പി വ്യാപക അക്രമവും പ്രതിഷേധവും അഴിച്ചുവിടുമ്പോഴാണ് ബിജെപി നേതാക്കളുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്.

മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്.
അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

അതേസമയം ,ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ത​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്ക് സോ​ണി​യാ ഗാ​ന്ധി​യു​ടെ ശാ​സ​ന. ലോ​ക്സ​ഭ​യി​ല്‍ എം​പി​മാ​ര്‍ ബാ​ഡ്ജ് കൈ​മാ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ ത​ട​ഞ്ഞ​ത്. യു​വ​തി പ്ര​വേ​ശ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ​സ് ക​രി​ദ​നം ആ​ച​രി​ച്ച​തി​നെ പി​ന്തു​ണ​ച്ചാ​ണ് എം​പി​മാ​ര്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു എം​പി മ​റ്റ് എം​പി​മാ​ര്‍​ക്ക് ബാ​ഡ്ജ് കൈ​മാ​റു​മ്ബോ​ള്‍ സോ​ണി​യ ശ്ര​ദ്ധി​ച്ചു. അ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കും ഒ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടെ​ന്ന് എം​പി​മാ​രെ സോ​ണി​യ ഓ​ര്‍​മി​പ്പി​ച്ചു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends