Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു; എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

04 JANUARY 2019 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ടവർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ ജനുവരി രണ്ടിന് മലപ്പുറം സ്വദേശികളായ കനക ദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തി. ബിന്ദുവും കനക ദുര്‍ഗയും കയറിയതിന് പിന്നാലെ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ഈ അവസരത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി രണ്ടു സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത് എന്ന് ശാരദക്കുട്ടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ശാരദ കുട്ടിയുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഇപ്പോൾ ഈ തെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും നേർക്ക് ഒരസഭ്യവും പറയാതെ രണ്ടു സ്ത്രീകൾ മലയിൽ കയറിയിറങ്ങിയപ്പോൾ നടന്നത്?

"ഈയാൾക്കൂട്ടങ്ങൾ എപ്പോഴാണുണ്ടായത്? പട്ടിണി കിടക്കുന്നത് സദാചാരമാണോ? കീറത്തുണിയുമായി ജീവിക്കുന്നത് സദാചാരമാണോ? അങ്ങനെയൊക്കെ ജീവിച്ചപ്പോൾ സദാചാരത്തെ പറ്റി ആരും വേവലാതിപ്പെട്ടു കണ്ടില്ലല്ലോ"

സദാചാരത്തിന്റെ കാവലാളു കളിക്കുന്ന സമുദായത്തിന്റെ ഇരട്ടനയത്തിനെതിരെ ഉറൂബിന്റെ അമ്മിണി പൊട്ടിത്തെറിച്ചതിങ്ങനെയാണ്.

പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു. എല്ലാ കടത്തിനുമുണ്ട് ഒരവസാനം. കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവിൽ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങൾ അവസാനിക്കൂ.

രണ്ടുമല്ലാത്ത ഒരു പാകത്തേക്കാൾ നല്ലത് ഒരു യുദ്ധമാണ്. ഒന്നു തീർച്ചപ്പെടുമെന്ന് ഉറപ്പാണല്ലോ.ഞാനല്ല പറഞ്ഞത്, മികച്ച മനുഷ്യനായിരുന്ന ഉറൂബ് തന്റെ ഏറ്റവും മികച്ച സ്ത്രീകളിലൊരാളായ ശാന്തയെക്കൊണ്ട് പറയിച്ചതാണ്. വലിയ മനുഷ്യ സങ്കൽപങ്ങളുണ്ടായിരുന്നവരുടെ, സ്ത്രീകളെ ഏറ്റവും മികച്ച മനുഷ്യ മാതൃകകളായി കണ്ടവരുടെ നാടായിരുന്നു കേരളം. എന്നും ശാരദക്കുട്ടി പ്രതികരിച്ചു.

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

ഇന്ന് പുലർച്ചെ ഒരുമണിയോടെ കണ്ണൂർ പുതിയതെരുവിൽ പ്രവർത്തിക്കുന്ന ബി.ജെ.പി ഓഫീസിന് തീയിട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകന് പൊള്ളലേറ്റിട്ടുണ്ട്. മൂപ്പൻപാറ സ്വദേശി സുരേഷിനാണ് പൊള്ളലേറ്റത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ 2 പേരാണ് ഓഫീസിന് തീവച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് പൊലീസിനോട് പറഞ്ഞു. വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 140 പ്രതികളാണ് മൊത്തം. കണ്ണൂർ, തലശ്ശേരി, വളപട്ടണം,പയ്യന്നൂർ കുടിയാന്മല, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളുള്ളത്. ഇതിൽ കണ്ണൂർ പൊലീസ് സബ്ഡിവിഷനിൽ വിവിധ കേസുകളിൽപെട്ട 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23പേരെ കോടതി റിമാന്റ് ചെയ്തു.

തളിപ്പറമ്പ് പൊലീസ് ഡിവിഷനിൽ കീഴിൽ തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിൽ ആറ് പേർ അറസ്റ്റിലായി. ഇവിടെ രാത്രി കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരി പൊലീസ് വിവിധ അക്രമ സംഭവങ്ങളിലായി 10 കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വേണ്ടി അക്രമ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends