Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനകദുർഗയുടെയും, ബിന്ദുവിന്റേയും ശബരിമല ദർശനം നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗത്തിപ്പെട്ട ആക്ടിവിസ്റ്റുകളുടെ വിജയം: വീണ്ടും യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാൻ നവോത്ഥാന കേരള കൂട്ടായ്മ

04 JANUARY 2019 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യുണിസ്റ്റ് വിഭാഗത്തിപെട്ട ആക്റ്റിവിസ്റ്റുകളുടെ ഒരു വലിയ വിജയമാണ് കനകദുർഗയുടെയും ബിന്ദുവിന്റേയും ശബരിമല ദർശനം. നവോത്ഥാന കേരള കൂട്ടായ്മ എന്ന ഫേസ്ബുക്ക് സംഘടനയിലൂടെയാണ് കനകദുർഗയും,ബിന്ദുവും പരിചയപ്പെടുന്നത്. ഈ ഫേസ്ബുക്ക് കൂട്ടായ്‌മ്മയ്ക്ക് പിന്നിൽ തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗമാണെന്ന് തെളിയിക്കുന്ന നിരവധി സൂചനകളാണ് ഉള്ളത്.

ഒരുമാസം മുമ്പുതന്നെ മലചവിട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇവർ തുടങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശബരിമലയിൽ ഇനിയും കൂടുതൽ യുവതികളെ എത്തിക്കുമെന്ന പ്രഖ്യാപനവുമായി നവേത്ഥാന കേരളം കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത ആഴ്ചയിൽ രണ്ട് യുവതികളെ സന്നിധാനത്ത് എത്തിക്കുമെന്നാണ് കൂട്ടായ്മയുടെ സംഘാടകൻ വ്യക്തമാക്കുന്നത്. ശബരിമലയിൽ ആദ്യമായി ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പിന്തുണ നൽകിയതും നവോത്ഥാന കേരളം കൂട്ടായ്മയായിരുന്നു.

യുവതികളെ ശബരിമലയിലേക്ക് എത്തിക്കാനായുള്ള ഫേസ്ബുക്ക് കൂട്ടായ്‌മയാണ്‌ നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫേസ്ബുക്ക് പേജ്. ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന യുവതികള്‍ തങ്ങളുടെ പേര്, വയസ്സ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസേജ് അയ്യക്കണമെന്നും ഇതിന് ശേഷം രണ്ട് ടെലിഗ്രാം ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ യാത്ര പോകുന്നതിനെക്കുറിച്ച്‌ തീരുമാനങ്ങളെടുക്കുമെന്നാണ് ഗ്രൂപ്പിലെ അറിയിപ്പ്.

ഇടത് അനുകൂലികള്‍, ആക്ടിവിസ്റ്റുകള്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ടെലിഗ്രാം ഗ്രൂപ്പുകളുടെ സഹായത്തോടെയായിരുന്ന ചില ഇടത് തീവ്രവാദി സംഘടനകളും ചില ഭീകരസംഘടനകളും വിവരങ്ങള്‍ കൈമാറിയിരുന്നത്.

നവോത്ഥാന കേരളം കൂട്ടായ്മ പിന്തുണ നൽകി ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ്‌ ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത്‌ ബിന്ദുവിനു താല്‍പര്യം നക്‌സലൈറ്റ്‌ ആദര്‍ശങ്ങളിലായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ബിന്ദു.

2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ചത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടത്തിനും മണ്ഡലകാലത്തും നടതുറന്നപ്പോള്‍ വിവിധ സ്ത്രീകള്‍ ശബരിമലയില്‍ കയറാനെത്തുകയും സംഘപരിവാര്‍ അനുകൂലികള്‍ അവരെ തടയുകയും ചെയ്തു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇരുവരും ദർശനം സാധ്യമാക്കി മടങ്ങിയത്.

അതേ സമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുകയും വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടന്നിരിക്കുകയാണ്. ശ്രീലങ്കൻ സ്വദേശിയായ ശശികലയാണ് സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയിരിക്കുന്നത്. നാല്‍പ്പത്തിയാറ് വയസുള്ള ശശികലയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമാണ് ഇവര്‍ എത്തിയത്.

ഒമ്പത് മണിക്ക് മലകയറിയ ശശികലയും കുടുംബവും പതിനൊന്ന് മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി. ശശികലയ്ക്കൊപ്പം ഭര്‍ത്താവും കുഞ്ഞും ശബരിമല ദര്‍ശനം നടത്തി.അതേസമയം മറ്റൊരു സ്ത്രീ കൂടി ശബരിമല ദര്‍ശനത്തിനെത്തി. ദീപ എന്ന യുവതിയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദീപ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങി.മരക്കൂട്ടം വരെ എത്തിയ ദീപ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുകയായിരുന്നു.

മരക്കൂട്ടം വരെ എത്തിയ ദീപയെ പ്രതിഷേധം കാരണം തിരിച്ചിറങ്ങുകയായിരുന്നു. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശേഷമാണ് ശശികല ശബരിമല ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഇവർ ദർശനം നടത്തിയെന്നാണ് വാർത്തകൾ വന്നത്. ശശികലയ്ക്ക് 46 വയസാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാസ്പോർട്ട് പ്രകാരം ശശികലയ്ക്ക് 50 വയസിൽ താഴെയാണ് പ്രായമെന്ന് വ്യക്തമായത്.

യുവതികൾ ദർശനത്തിന് എത്തിയതിന് പിന്നാലെ കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിന് എത്തുന്നെന്ന അഭ്യൂഹങ്ങളെ തുട‌ര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടന പാതയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. യുവതികളെ തടയാന്‍ സന്നിധാനത്തും തീര്‍ത്ഥാടന പാതയില്‍ പലേടത്തും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു.

ബിന്ദുവും കനകദുര്‍ഗ്ഗയും മഫ്തി പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച പുലര്‍ച്ചെ ദര്‍ശനം നടത്തി മടങ്ങിയതിനു ശേഷം,​ അന്നു രാത്രി തന്നെ മറ്റു രണ്ട് യുവതികള്‍ മല കയറുമെന്നായിരുന്നു ആദ്യ അഭ്യൂഹം. ഇവര്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ടെന്നു കൂടി പ്രചരണമുണ്ടായതോടെ പൊലീസ് ജാഗരൂകമായി. എന്നാല്‍ ഇന്നലെ രാവിലെ വരെ ആരും എത്തിയില്ല.

ഉച്ചയോടെ,​ യുവതികള്‍ മലകയറുന്നതായി വീണ്ടും അഭ്യൂഹം പരന്നപ്പോള്‍ പരിശോധന കര്‍ശനമാക്കി. ശബരിപീഠത്തിനു സമീപം കണ്ട രണ്ടു സ്ത്രീകളെക്കുറിച്ച്‌ തീര്‍ത്ഥാടകര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇവര്‍ അമ്പത് വയസ്സു പിന്നിട്ട മലേഷ്യന്‍ സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends