ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെ 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേരെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ 717 പേര്‍ കഴിയുന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്, മന്ത്രിമാരുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കും

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെ 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേരെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ 717 പേര്‍ കഴിയുന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച് തിരുവനന്തപുരം സിറ്റി 3, 17, 92, തിരുവനന്തപുരം റൂറല്‍ 60, 46, 4, കൊല്ലം സിറ്റി 56, 28, 3, കൊല്ലം റൂറല്‍ 41, 10, 4, പത്തനംതിട്ട 57, 94, 2, ആലപ്പുഴ 51, 174, 27, ഇടുക്കി 6, 2,156, കോട്ടയം 23, 35, 20, കൊച്ചി സിറ്റി 26, 237, 32, എറണാകുളം റൂറല്‍ 48, 233, 14, തൃശ്ശൂര്‍ സിറ്റി 63, 151, 48, തൃശ്ശൂര്‍ റൂറല്‍ 34, 6, 2, പാലക്കാട് 82,41, 83, മലപ്പുറം 27, 35, 25, കോഴിക്കോട് സിറ്റി 31, 28, 4, കോഴിക്കോട് റൂറല്‍ 24, 30, 9, വയനാട് 31, 109, 82, കണ്ണൂര്‍ 125, 91, 101, കാസര്‍ഗോഡ് 13, 2, 9 എന്നിങ്ങനെയാണ്.
സി.പി.എം , സി.പി.ഐ, ബി.ജെ.പി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. ഹര്‍ത്താല്‍ അക്രമം തടയുന്നതിനും മുന്‍ കൂട്ടി അറിയുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി എസ്.പിമാരെ അറിയിച്ചതായി റിപ്പോര്‍ട്ട്. കരുതല്‍ തടങ്കലില്‍ അടയ്‌ക്കേണ്ടവരെ പൊലീസ് പിടികൂടിയില്ല. അവരാണ് പല ജില്ലകളിലും അക്രമം നടത്തിയതെന്നും അറിയുന്നു. നിലയ്ക്കല്‍ മാതൃകയില്‍ അക്രമികളുടെ ഫോട്ടോ ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിടാനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ ശക്തമാക്കി.
കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം മുന്‍കൂട്ടി കാണുന്നതിലും നേരിടുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്നും നടപടിയെടുക്കണമെന്നും സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മിഠായിത്തെരുവിന്റെ ഭൂമിശാസ്ത്രം അറിയാത്തെ ഡിവൈ.എസ്.പിക്കായിരുന്നു സുരക്ഷാ ചുമതല. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചില്ല. കടകള്‍ക്ക് സുരക്ഷ നല്‍കുമെന്ന് പറഞ്ഞെങ്കിലും വ്യാപാരികള്‍ എത്തിയപ്പോള്‍ 25 പൊലീസുകാരാണ് ഉണ്ടായിരുന്നത്. ആര്‍.എസ്.എസുകാര്‍ അക്രമം അഴിച്ച് വിട്ടതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞു. അതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ആര്‍.എസ്.എസുകാര്‍ മിഠായിത്തെരിവിലെ ഒരു ക്ഷേത്രം കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സംഭരിച്ചിരുന്നു. അതെല്ലാം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























