Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയും യുവതികളെ പ്രവേശിപ്പിക്കാൻ തുനിഞ്ഞാൽ ഇതുവരെ കേരളം കണ്ട സമരങ്ങളുടെ രൂപവും ഭാവവും ആയിരിക്കില്ല ഇനിയങ്ങോട്ട്; അയ്യപ്പ ദർശനത്തിന്റെയും പേര് പറഞ്ഞെത്തുന്ന യുവതികളൊന്നും ഭക്തരല്ല; മുഖ്യമന്ത്രി മാവോ വാദികൾക്കൊപ്പമെന്ന് കെ.പി. ശശികല

04 JANUARY 2019 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർക്കുന്നതിൽ നിന്ന് ഭക്തർ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല . തങ്ങൾ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവർ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂർത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന യാതൊന്നിനും അവർ കൂട്ടുനിൽക്കില്ല. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഭക്തർ തോറ്റുപോയാൽ, നാളെ നമ്മുടെ നാടിന് ശാന്തിയും സമാധാനവും ഇല്ലാതാകും എന്നതിൽ ഒരു സംശയവും വേണ്ട. കെ.പി. ശശികല പറഞ്ഞു.

ശബരിമല സന്ദർശനത്തിന്റെയും അയ്യപ്പ ദർശനത്തിന്റെയും പേര് പറഞ്ഞെത്തുന്ന യുവതികളൊന്നും ഭക്തരല്ല. ശബരിമലയേയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളേയും തകർക്കുകയെന്ന വ്യക്തമായ അജണ്ടയുള്ളവരാണ് എത്തുന്നത്. ആചാര ലംഘനവും ക്ഷേത്രം തകർക്കുകയുമാണ് അവരുടെ ഉദ്ദേശം. രാത്രിയുടെ മറവിൽ ആംബുലൻസിൽ ഒളിച്ചുകടക്കുന്നവരാണോ ഭക്തർ? ട്രോളിയ്ക്ക് കൊടുക്കാൻ പണമില്ലാത്തതുകൊണ്ട് ഒന്ന് പോകാനും അയ്യനെ കാണാനും കൊതിച്ചിട്ട് അത് നടക്കാതെയിരിക്കുന്ന വൃദ്ധരായ സ്ത്രീകളുണ്ട്. അവരെയൊന്നും കൊണ്ടുപോകാതെ ആക്ടിവിസ്റ്റുകളായ ഭക്തരല്ലാത്ത മാവോവാദികളായ സ്ത്രീകളെ കൊണ്ടുപോകുന്നത് വ്യക്തമായ അജണ്ടയോടുകൂടി തന്നെയാണ്.

പൊലീസിലെ ചെറിയഭാഗം, പ്രത്യേകിച്ച് കോട്ടയം എസ്.പിയും മുഖ്യമന്ത്രിയുമാണ് ഇത്തരത്തിൽ ശബരിമലയെ തകർക്കാനെത്തുന്ന മാവോവാദികളെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. അരാജക വാദികളുടെ നക്സലിസത്തെ എതിർത്ത് തോൽപ്പിച്ച നാടാണിത്. ഇപ്പോൾ അത് വീണ്ടും പലരൂപത്തിൽ തിരിച്ചുവരികയാണ്. അതിന് നാടിന്റെ ഭരണാധികാരിതന്നെ പിന്തുണ കൊടുക്കുകയും ചെയ്യുന്നു.

സമരവുമായി ശക്തമായ രീതിയിൽ മുന്നോട്ടുപോകും. ഇനിയുള്ള പരിപാടികൾ ബി.ജെ.പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇതുവരെ കേരളം കണ്ട സമര രൂപവും ഭാവവും ആയിരിക്കില്ല ഇനിയങ്ങോട്ട് ഞങ്ങളുടേത്.ശബരിമല കർമ്മസമിതിയുടെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി കേരളത്തിലെ സമുദായ സംഘടനകളാണ്. അവരുമായി കൂടിയാലോചിക്കേണ്ടതുണ്ട്.

പന്തളത്ത് കർമ്മ സമിതി പ്രവർത്തകൻ ചന്ദ്രന്റേത് വെറും അപകട മരണമല്ല, കൊലപാതകമാണ്. പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഇതിനോടകംതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം ടേബിളിലേക്ക് കൊണ്ടുപോകുമ്പോൾതന്നെ മുഖ്യമന്ത്രി മരണകാരണവും വിശദീകരിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന്റെ കാര്യം അദ്ദേഹം പറയുന്നു. വൈദ്യശാസ്ത്രം പഠിച്ചവരേക്കാൾ മിടുക്കനാണ് അദ്ദേഹം.

ഹർത്താലിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമങ്ങളാണ് അന്വേഷിക്കേണ്ടത്. അതിന് ഉത്തരം പറയേണ്ടത് ഹർത്താൽ പ്രഖ്യാപിച്ചവരല്ല. കേരളത്തിലിപ്പോഴും ജനാധിപത്യം തന്നെയാണ് നിലനിൽക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ, ഹൃദയം തകർന്ന ഒരുവിഭാഗം ആളുകൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ അതിനിടയിൽ വെല്ലുവിളിച്ചുകൊണ്ട് കയറിവരുന്നവരെ ആരും നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയൊരു വെല്ലുവിളിയുടെ സംസ്കാരം വളർത്തിക്കൊണ്ടുവന്നാൽ എന്താണ് കേരളത്തിന്റെ ഭാവി. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഏതെങ്കിലും ഒരു പ്രതിഷേധ പ്രകടനം സമാധാനപരമായി സാദ്ധ്യമാകുമോ. മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതിൽ സംഘടനയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.കെ.പി. ശശികല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends