Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് 50 ലക്ഷം; രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബീച്ച് ഹോസ്പിറ്റലിന് 20 ലക്ഷം

04 JANUARY 2019 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍(പി.എച്ച്.സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ അശുപത്രികള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളില്‍ 89.33% മാര്‍ക്ക് നേടി ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി (ബീച്ച് ഹോസ്പിറ്റല്‍) കോഴിക്കോടും കരസ്ഥമാക്കി. ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം ജില്ലാ അശുപത്രി ആലുവ (എറണാകുളം) 5 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.

സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ, പാലക്കാട് 94.50% മാര്‍ക്കോടുകൂടി അര്‍ഹരായി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പയ്യന്നൂര്‍, കണ്ണൂര്‍ 93.20% മാര്‍ക്കോടുകൂടി അര്‍ഹരായി. മൂന്നാം സ്ഥാനമായ 3 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൊടുങ്ങല്ലൂര്‍ അര്‍ഹരായി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 4 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമായ 6 ലക്ഷം രൂപയ്ക്ക് അര്‍ഹരായിരിക്കുന്നത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വാടാനപ്പളളി തൃശൂര്‍ ആണ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ തന്നെ രണ്ടാം സമ്മാനമായ 3 ലക്ഷം രൂപയ്ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലക്കളത്തൂര്‍, കോഴിക്കോടും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബദിയഡുക്ക കാസറഗോഡും അര്‍ഹരായി. ഈ വിഭാഗത്തില്‍ തന്നെ മൂന്നാം സമ്മാനമായ 2 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി. മറയൂര്‍, ഇടുക്കി അര്‍ഹരായി.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഒന്നാം സമ്മനമായ 2 ലക്ഷം രൂപയ്ക്ക് യു.പി.എച്ച്.സി, തൃക്കാക്കര എറണാകുളം 90% മാര്‍ക്ക് നേടി അര്‍ഹരായി. രണ്ടാം സമ്മാനമായ 1.50 ലക്ഷം രൂപയ്ക്ക് യു.പി.എച്ച്.സി, പെരുന്ന, കോട്ടയം ജില്ല അര്‍ഹരായി. മൂന്നാം സമ്മാനമായ ഒരു ലക്ഷം രുപയ്ക്ക് യു.പി.എച്ച്.സി, കല്‍പ്പറ്റ വയനാട് അര്‍ഹരായി.

70%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 6 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ന് 50,000 രൂപ സമ്മാനതുക ലഭിക്കുന്നതാണ്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70% ത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

ഇതോടൊപ്പം ജില്ലാതല വിജയികളേയും തെരഞ്ഞെടുത്തു. തിരുവനന്തപുരം എഫ്.എച്ച്.സി. പൂഴനാട്, കൊല്ലം പി.എച്ച്.സി. ശക്തികുളങ്ങര, ആലപ്പുഴ എഫ്.എച്ച്.സി. പാലമേല്‍, പത്തനം തിട്ട പി.എച്ച്.സി. തെള്ളിയൂര്‍, കോട്ടയം പി.എച്ച്.സി. മൂന്നിലാവ്, ഇടുക്കി പി.എച്ച്.സി. ആലകോട്, എറണാകുളം പി.എച്ച്.സി. കോട്ടപടി, തൃശൂര്‍ എഫ്.എച്ച്.സി. ദേശമംഗലം, പാലക്കാട് പി.എച്ച്.സി. തിരുമിട്ടക്കോട്, മലപ്പുറം പി.എച്ച്.സി. ചാലിയാര്‍, കോഴിക്കോട് പി.എച്ച്.സി. പുറമേരി, വയനാട് എഫ്.എച്ച്.സി. നൂല്‍പ്പുഴ, കണ്ണൂര്‍ എഫ്.എച്ച്.സി. കൊട്ടിയൂര്‍, കാസര്‍ഗോഡ് എഫ്.എച്ച്.സി. കയ്യൂര്‍, പി.എച്ച്.സി. വലിയപറമ്പ എന്നിവയാണ് ജില്ലാതല വിജയികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (3 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends