Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഭിന്നശേഷി സഹായക ഉപകരങ്ങളുടെ വിപുലമായ ഷോറൂമുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

04 JANUARY 2019 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമായ ഉപകരണങ്ങളുടെ ഷോറൂം ഉടന്‍ ആരംഭിക്കുമെന്നും അതുകഴിഞ്ഞ് സഹായ ഉപകരണങ്ങളുടെ നവീന നിര്‍മ്മാണ കേന്ദ്രം തുടങ്ങുമെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സാമൂഹ്യനീതി വകുപ്പിന്റെ കേരള സംസ്ഥാന വികലാംഗ ക്ഷേ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയിലൂടെ നിരവധി ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നത്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി ആയിരക്കണക്കിന് പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കാസര്‍ഗോഡ് ഡിസെബിലിറ്റി വില്ലേജും ജില്ലകള്‍ തോറും ഡിസെബിലിറ്റി കേന്ദ്രങ്ങളും സ്ഥാപിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പുമായി സഹകരിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പില്‍ നിന്നും സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിന് വേണ്ടി പ്രത്യേക വകുപ്പ് ആരംഭിച്ചതോടെ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവര്‍ക്കായി ശ്രദ്ധിക്കാന്‍ ഈ വകുപ്പിനായി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വികലാംഗക്ഷേമ കോര്‍പറേഷന്‍, സാമൂഹ്യ സുരക്ഷാമിഷന്‍ എന്നിവ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇത് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടുപിടിച്ച് മതിയായ ചികിത്സ ഉറപ്പുവരുത്തുന്ന സാമൂഹ്യ സുരക്ഷാമിഷന്റെ അനുയാത്ര, കാതോരം, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികള്‍ വന്‍ വിജയത്തിലാണ്. ഇതുകൂടാതെ വിവിധ പുനരധിവാസ പദ്ധതികളും നടത്തിവരുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തന മികവിന് രണ്ട് ദേശീയ അവാര്‍ഡുകളാണ് ഈ വര്‍ഷം ലഭിച്ചത്. രാഷ്ട്രപതിയില്‍ നിന്നും വയോജനങ്ങളുടെ സംരക്ഷണത്തിന് നല്കിയ മാതൃകാപരമായ പ്രവര്‍ത്തനം കണക്കിലെടുത്ത് 'വയോശേഷ്ഠ' പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോള്‍ 'എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി' വിഭാഗത്തില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനും ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. 2000ല്‍ സ്വയംതൊഴില്‍ വായ്പ ആരംഭിച്ച വികലാംഗ ക്ഷേമ കോര്‍പറേഷന്‍ 16 വര്‍ഷം കൊണ്ട് ഏകദേശം 25 കോടി രൂപയായിരുന്നു സ്വയം തൊഴില്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് വായ്പ മേളകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് 16.5 കോടി രൂപ വായ്പയായി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി സ്വാഗതമാശംസിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, നിഷ് എക്‌സി. ഡയറക്ടര്‍ സതീഷ് കുമാര്‍, കൗണ്‍സിലര്‍ വിദ്യ മോഹന്‍, ഡയറക്ടര്‍മാരായ ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, കെ.ജി. സജന്‍, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (3 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends