സംസ്ഥാനത്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന ഹര്‍ത്താലും പൊതുപണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികള്‍

സംസ്ഥാനത്ത് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന ഹര്‍ത്താലും പൊതുപണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികള്‍. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവരാണ് ഹര്‍ജിക്കാര്‍. ഇവ അടുത്തയാഴ്ച കോടതിയുടെ പരിഗണനയില്‍ വരും. 2018ലെ 365 ദിവസത്തില്‍ 96 ദിവസവും ഹര്‍ത്താലായിരുന്നെന്ന് ഹര്‍ജികളില്‍ പറയുന്നു. ബന്ദിനുസമാനമാണ് ഇപ്പോഴത്തെ ഹര്‍ത്താലെന്ന് കേരള ചേംബറിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനദ്രോഹപരമായ ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാരോ പോലീസ് മേധാവിയോ നടപടിയെടുക്കുന്നില്ല.
ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആരെയും നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ഹര്‍ത്താലിന്റെ പേരില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷന് സാധിക്കും. നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കലാണ്. ഹര്‍ത്താലും പൊതുപണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണം, അതിന്റെ ഭാഗമായി അതിക്രമത്തിലെ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കിനല്‍കണം എന്നിവയാണ് കേരള ചേംബറിന്റെ ഹര്‍ജിയിലെ ആവശ്യം.
2018ലെ ഹര്‍ത്താലുകളിലെ നഷ്ടം കണക്കാക്കാന്‍ ക്ലെയിംസ് കമ്മിഷണറെ ഹൈക്കോടതി നിയോഗിക്കണമെന്ന് ജോര്‍ജ് വട്ടുകുളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജനുവരി 8, 9 തീയതികളിലെ ദേശീയ പൊതുപണിമുടക്കില്‍ കടകള്‍ തുറക്കാന്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇത് അടുത്തയാഴ്ച പരിഗണനയ്‌ക്കെത്തും. ഹര്‍ജിക്കാരുടെ സംഘടനയില്‍ 1400 വ്യാപാരികളുണ്ട്. 35 വ്യാപാരസംഘടനകള്‍ ചേര്‍ന്ന് 2019 ഹര്‍ത്താല്‍വിരുദ്ധവര്‍ഷമായി പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha
























