ജിഷ്ണു പ്രണോയിയുടെ ഓര്‍മകള്‍ക്ക് നാളേക്ക് രണ്ടു വയസ്സ് തികയുന്നു...

ജിഷ്ണു പ്രണോയിയുടെ ഓര്‍മകള്‍ക്ക് നാളേക്ക് രണ്ടു വയസ്സ് തികയുന്നു. നെഹ്‌റു കോളജ് ഹോസ്റ്റല്‍ മുറിയില്‍ 2017 ജനുവരി ആറിനാണ് ദുരൂഹ സാഹചര്യത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടത്. സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുലച്ച സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പ്രത്യേക അന്വേഷണ സംഘവും ക്രെംബ്രാഞ്ചും അന്വേഷിച്ചെങ്കിലും വിവാദങ്ങളുടെ പെരുമഴയായിരുന്നു. സുപ്രീംകോടതി സി.ബി.ഐക്ക് അന്വേഷണം വിട്ടതോടെ വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും ജിഷ്ണുവിന്റെ വിയോഗത്തിന് രണ്ടുവര്‍ഷം തികയുമ്പോഴും സി.ബി.ഐ ഇരുട്ടില്‍ തപ്പുകയാണ്. കേസില്‍ പ്രധാന പ്രതിയായ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിനുശേഷം കര്‍ശന ഉപാധികളോടെ പ്രവേശന അനുമതി നല്‍കി.
പ്രധാന സാക്ഷികളായ വിദ്യാര്‍ഥികളെ പരീക്ഷകളില്‍ തോല്‍പിച്ചും ഭീഷണിപ്പെടുത്തിയും മാനേജ്മന്റെ് കേസില്‍നിന്ന് രക്ഷപ്പെടാന്‍ കളമൊരുക്കുന്നതായി ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൃഷ്ണദാസ് സംസ്ഥാനത്ത് തങ്ങുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുടുംബം ആവശ്യപ്പെടും. ജിഷ്ണുവിന്റെ വിയോഗം സി.പി.എം ആചരിക്കുന്നുണ്ട്. ഒപ്പം പ്രദേശത്തെ ക്ലബുകളും സ്മരണ പുതുക്കും.
https://www.facebook.com/Malayalivartha



























