Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിങ്കൊടിയുമായി യൂത്തന്മാർ ഓടിയടുത്തപ്പോൾ പൈലറ്റ് വാഹനം ഇടിച്ച്‌ തെറിപ്പിച്ച് പിണറായിക്ക് പ്രൊട്ടക്ഷൻ നൽകിയ പോലീസ് എന്തേ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് മുക്കുന്നു?

05 JANUARY 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ അക്രമികൾ കല്ലെറിഞ്ഞപ്പോൾ നെറ്റിയിൽ തുളച്ചുകയറിയ കല്ലുകൾ കൊണ്ട് ചോര പൊടിഞ്ഞ ആ പാവം മനുഷ്യന്റെ മുഖം കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. ഉദ്ഘാടന ചടങ്ങിനായി എത്തിയ ഉമ്മൻചാണ്ടി സഞ്ചരിച്ച ഇന്നോവയ്ക്കു നേരെ തുരുതുരെയാണ് കല്ലേറുണ്ടായത്. ഉമ്മൻചാണ്ടി ഇരുന്ന ഡ്രൈവറുടെ ഭാഗത്താണ് കല്ലുകള്‍ കൊണ്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് ഉമ്മൻചാണ്ടിയുടെ നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. ചോരപൊടിയുന്ന ആ  മുറിവുമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനവേദിയിലെത്തിയത്.


ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ വെറുതെ വിടില്ലെന്നു ഡിജിപി പറയുമ്പോൾ, മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ് മനഃപൂർവം പോലീസ് മുക്കാൻ തിരക്കിട്ട് നീക്കങ്ങൾ നടത്തുകയാണ്. പിണറായിയുടെ കാറിനു നേരെ കരിങ്കൊടി കാണിച്ച നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. എന്നിട്ടു വാഹനം നിർത്താതെ വിട്ടുപോവുകയും ചെയ്തു. പരുക്കോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത് ഇങ്ങനെ: മന്ത്രിമാരുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന്.

എന്നാല്‍ അതേ സമയം തന്നെയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദഹേത്തിന്റെ കാറിനു നേരെ കല്ലെറിഞ്ഞ് സാരമായി പരുക്കേല്‍പ്പിച്ച കേസ് മുക്കാനായി പൊലീസ് കിണഞ്ഞു ശ്രമിക്കുന്നത്.പിണറായിയുടെ പൈലറ്റ് വാഹനം ഇടിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂറിനു ശേഷമായിരുന്നു മന്ത്രിമാരുടെ വാഹനങ്ങള്‍ വഴിയില്‍ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.


ഇതോടെ പിണറായി വിജയന് കിട്ടിയ നീതിയെന്തേ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കാത്തതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്. 2013 ഒക്ടോബര്‍ 27 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് എഫ്ഐആറിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനങ്ങൾ തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. ആകെ 253 സാക്ഷികളും ഇതിൽ ഉണ്ടായിരുന്നു.


ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ഓടിയ കോൺഗ്രസ്സ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിക്കുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. മുനീർ, യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവ്, പ്രവർത്തകനായ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.

യു.ഡി.എഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു പിന്നാലെയായിരുന്നു സംഭവം. മാർച്ചിന് ശേഷം രാജീവും ബിജുവും സെക്രട്ടേറിയറ്റിനടുത്ത് ബേക്കറി ജംഗ്‌ഷനിലേക്ക് പോകുന്ന റോഡിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കാത്തിരിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലേക്ക് പോകാനായി മുഖ്യമന്തി വാൻറോസ് ജംഗ്‌ഷന് സമീപമെത്തിയപ്പോൾ ഇവർ കരിങ്കൊടിയുമായി റോഡിന്റെ ഇരുവശത്തു നിന്നും വണ്ടിയുടെ മുന്നിലേക്ക് പാഞ്ഞടുത്തു. ഇവർ ഓടി വരുന്നത് കണ്ട് പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർ ഒരുവശത്തേക്ക് വെട്ടിത്തിരിക്കാൻ ശ്രമിച്ചെങ്കിലും വാഹനം സ്പീഡിലായതിനാൽ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.

അതിശേഷം വാഹനം മുന്നൂറ് മീറ്റർ മുന്നോട്ട് നീങ്ങിയപ്പെഴാണ് രണ്ടാമത്തെ അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.കൃഷ്ണകുമാറും, വൈസ് പ്രസിഡന്റ് മുനീറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ പൈലറ്റ് വാഹനം ഇടിച്ചിടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends