കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് എണ്ണ പകര്‍ന്ന് കത്തിക്കുന്നത് കോണ്‍ഗ്രസ്: ആഞ്ഞടിച്ച് കമല്‍ഹാസ്സന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടന്‍ കമല്‍ ഹസ്സന്‍. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുകൂടിയായ താരം മാധ്യമങ്ങളോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കേരളത്തിലെ ശബരിമല വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമല്‍ ഹസ്സന്റെ പ്രതികരണം.
'കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണ്' കമല്‍ പറഞ്ഞു. എന്‍.ഡി.എ പാളയത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണത്തെ കുറിച്ചും കമല്‍ മറുപടി വ്യക്തമാക്കി. അദ്ദേഹം തന്റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ അറിയിക്കുമെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ് താരങ്ങളായ കമല്‍ഹാസനെയും രജനീകാന്തിനെയും തങ്ങളുടെ പാര്‍ട്ടിക്ക് സഖ്യകക്ഷികളാകാന്‍ മോഡി ക്ഷണിച്ചിരുന്നു . ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ക്ഷണം.
നേരത്തെ ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തിരുന്നു. അതേസമയം അയ്യപ്പ ഭക്തരുടെ നിലപാട് എന്താണെന്നോ അവരുടെ പ്രശ്നം എന്താണെന്നോ തനിക്ക് മനസിലാകുന്നില്ലെന്നും താന്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടേ സ്വീകരിക്കൂ എന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. മറ്റ് പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ശബരിമലയില്‍ ഇതുവരെ പോയിട്ടില്ലെന്നും യുക്തിവാദിയും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ പറഞ്ഞു
https://www.facebook.com/Malayalivartha



























