യുവതീപ്രവേശനത്തിന്റെ മറവില്‍ ആര്‍.എസ്.എസിന് കലാപം ഉണ്ടാക്കാന്‍ സി.പി.എം പച്ചക്കൊടി കാട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

യുവതീപ്രവേശനത്തിന്റെ മറവില്‍ ആര്‍.എസ്.എസിന് കലാപം ഉണ്ടാക്കാന്‍ സി.പി.എം പച്ചക്കൊടി കാട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു. പൊലീസും ആഭ്യന്തരവകുപ്പും പരാജയപ്പെട്ടു. ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളാ ചരിത്രത്തില്‍ ആദ്യമാണ്. പൊലീസ് തലവനെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നെന്നും ചെന്നിത്തല പറഞ്ഞു. സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നു. പാര്‍ട്ടി സെകട്ടറിയുടെ നിര്‍ദ്ദേശമാണ് എസ്പിമാര്‍ നടപ്പാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശബരിമലയെ കുറിച്ച് സത്യം പറയുന്നവരെ സംഘികളാക്കി ചിത്രീകരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല യുവതി പ്രവേശനം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്് കേന്ദ്രീകരിച്ച്് ആസൂത്രിത നീക്കമാണ് നടത്തുന്നത്. ഇതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു. വനിതാ മതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുത്തെന്ന് പറയുന്നത് തെറ്റാണ്. 12 ലക്ഷത്തോളം പേരെ പങ്കെടുത്തുള്ളൂ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുള്ളൂ. മതിലില്‍ കൈകോര്‍ത്ത പല പ്രമുഖരും സാധാരണക്കാരും സര്‍ക്കാരിനെതിരെ തിരിഞ്ഞതും ശ്രദ്ധേയമാണ്. കേരളത്തില്‍ കലാപന ഈ മാസം 12 ന് വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ യുഡിഎഫ് ഉപവാസം നടത്തുകയും 23 ന് സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും വളയുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha



























