Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയം; ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നടത്തിയെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് രാഹുൽ ഈശ്വർ

05 JANUARY 2019 08:46 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയമാണെന്നു അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. ഇതു കേസിനെ ദുർബലമാക്കാൻ ഇടയാക്കിയേക്കാം. അതേസമയം കഴിഞ്ഞ ദിവസം ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണ്.

വേറെ പത്തു യുവതികൾ കയറി എന്നും അവകാശപ്പെടുന്നുണ്ട്. ശബരിമലയിൽ ഇഷ്ടംപോലെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്, ഒരു കുഴപ്പവുമില്ല എന്നു വരുത്തിത്തീർത്ത് സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ബലം കിട്ടുന്നതിനു വേണ്ടിയുള്ള കള്ളക്കളിയാണ്. പിണറായി വിജയനെ പോലെ ഒരാളിൽ നിന്ന് ഇത്തരം കള്ളത്തരങ്ങൾ പ്രതീക്ഷിച്ചിട്ടില്ല.

ശ്രീലങ്കൻ യുവതി ശബരിമല സന്ദർശിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിടാൻ മുഖ്യമന്ത്രി തയാറാവണം. സന്നിധാനത്തു നിന്നെന്ന പേരിൽ പുറത്തു വിട്ട ചിത്രത്തിലെ ഇരുമുടിക്കെട്ടിന്റെ നിറം മാറിയത് എങ്ങനെയാണ്? മഞ്ഞ ഇരുമുടിക്കെട്ട് എന്തു മാജിക്കിലാണ് അവരുടെ തലയിലെത്തയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദൃശ്യങ്ങളുടെ തെളിവു ചോദിക്കുമ്പോൾ ശ്രീലങ്കൻ യുവതി ശബരിമല സന്ദർശിച്ചെന്നാണ് ഞങ്ങളുടെ നിലപാട് എന്നാണ് ഉത്തരവാദിത്തപ്പെട്ട ചിലർ പറഞ്ഞത്.

ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രി ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ ഇടപെടലാണ്. ശബരിമലയിൽ ദളിത് സ്ത്രീ കയറിയതിനാണ് ശുദ്ധിക്രിയകൾ ചെയ്തതെന്നു പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് ജാതി രാഷ്ട്രീയം കളിക്കുന്നത്.

പൊലീസ് സേനയെ ഉപയോഗിച്ച് വരെ കള്ളം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. പൊലീസിനോട് രഹസ്യമായി ചോദിച്ചപ്പോൾ ശ്രീലങ്കൻ യുവതി അവിടെ കയറിയിട്ടില്ലെന്നാണ് പറഞ്ഞത്. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കിൽ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദർശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാൻസ്ജെൻഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിൻ ഗേറ്റിലൂടെ ദർശനത്തിന് കൊണ്ടു പോകില്ലായിരുന്നു.

പരിഹാര ക്രിയ നടത്തിയത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. തന്ത്രി വിശദീകരണം കൊടുക്കും. തന്ത്രി ചെയ്തതാണ് ശരി. ശബരിമല ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നത് തെറ്റാണ്. മേൽകോയ്മയ്ക്കും അധികാരത്തിനും വേണ്ടിയാണ് ദേവസ്വം ബോർഡ് ഇതെല്ലാം ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends