മൽപ്പിടുത്തത്തിലൂടെ അജിതയെ കീഴ്പ്പെടുത്തി കഴുത്തറുത്തു; കൊല്ലത്ത് പട്ടാപ്പകൾ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കൊലപ്പെടുത്തി

കൊല്ലം പള്ളിമുക്കിൽ പട്ടാപ്പകൾ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള സ്വദേശിനി അജിത 55 ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃസാക്ഷികൾ പോലീസിന് മോഴി നൽകി
രാവിലെ പത്ത് മണിയൊടെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ അജിതയുടെ ടൈലറിങ്ങ് ഷോപ്പിലെത്തി കൊല നടത്തിയത്. മൽപ്പിടുത്തത്തിലൂടെ അജിതയെ കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. അജിതയുടെ നില വിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴെക്കും അജ്ഞാതൻ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃ സാക്ഷി മോഴി നൽകി. കൊലപാതകിയെ കണ്ടെത്താൻ പരിസരത്തെ സി.സി.ടി വി .ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുകയാണ്. പട്ടാപ്പകൾ ജനവാസ മേഖലയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ
അതേ സമയം പന്ത്രണ്ട് വർഷമായി വിവാഹ മോചിതയായി കഴിയുന്ന അജിതയുടെ മുൻ ഭർത്താവ് സുകുമാരനുമായി ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടെന്ന് ബന്ധുക്കൾ പോലീസിന് മോഴിനൽകി.സുകുമാരനെ കേന്ദ്രീകരിച്ചും ഇരവിപുരം പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























