Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിൽ മുന്നണികളെ ഞെട്ടിച്ച് ബൈപ്പാസ്‌ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു...

06 JANUARY 2019 03:07 PM IST
മലയാളി വാര്‍ത്ത

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി പാർട്ടികൾക്കിടയിൽ പോര് മുറുകുന്നതിന് ഇടയിൽ അപ്രതീക്ഷിത ക്ലൈമാക്സ്. ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിലാണ് ബൈപ്പാസ്‌ ഉദ്ഘാടനത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് ബൈപ്പാസ് ഉൽഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ ബി.ജെ.പി.യുടെ കൃത്യമായ ആസൂത്രണമുണ്ട്.

ബി.ജെ.പി. യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞെങ്കിലും സർക്കാർ കേന്ദ്രങ്ങൾ പ്രധാനമന്ത്രിയുടെ വരവ് സ്ഥിരീകരിച്ചിട്ടില്ല. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിർമാണച്ചുമതലയുള്ള കരാറുകാർ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികൾമാത്രമേ അവശേഷിക്കുന്നുള്ളൂ.

നാല് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസിന്‍റെ പണി പൂര്‍ത്തിയായത്. സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. കേന്ദ്രസർക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ബൈപ്പാസിന്‍റെ ഉദ്ഘാടനം നീട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്നായിരുന്നു എംപി എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചിരുന്നത്. ഉദ്ഘാടനം നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കേന്ദ്രസര്‍ക്കാരിന് കത്ത് നൽകിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (9 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (16 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (25 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (35 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (41 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends