Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല കര്‍മസമിതി നടത്തിയ അക്രമങ്ങളില്‍ 5397 പേരെ അറസ്റ്റ് ചെയ്തു, 4666 പേരെ ജാമ്യത്തില്‍ വിട്ടയച്ചു 731 പേര്‍ റിമാന്‍ഡിലാണ്

06 JANUARY 2019 03:57 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല കര്‍മസമിതി നടത്തിയ അക്രമങ്ങളില്‍ 5397 പേരെ അറസ്റ്റ് ചെയ്തു. 4666 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. 731 പേര്‍ റിമാന്‍ഡിലാണ്. ശബരിമല വിഷയത്തെ തുടര്‍ന്ന് വര്‍ഗ്ഗീയത പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പോലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

സി.പി.എം , സി.പി.ഐ, ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ നടന്ന് വന്ന അക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ച കേസുകളില്‍ അന്വേഷണം ആരംഭിച്ചു. ഹര്‍ത്താല്‍ അക്രമം തടയുന്നതിനും മുന്‍ കൂട്ടി അറിയുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി എസ്.പിമാരെ അറിയിച്ചതായുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരുത്തി. പൊലീസിന് വീഴ്ച പറ്റിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അക്രമികളെ പിടികൂടാന്‍ നിലയ്ക്കല്‍ മാതൃകയില്‍ അക്രമികളുടെ ഫോട്ടോ ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിടാനും ആലോചിക്കുന്നുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends