കുടുംബവഴക്ക് മൂത്ത് മൂന്നര വയസുകാരനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തി, കൃത്യത്തിന് ശേഷം കിണറ്റിൽ ചാടിയ അച്ഛനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യ

കുടുംബവഴക്കിനെത്തുടർന്ന് മൂന്നരവയസുകാരനെ ഭിത്തിയിലടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മൂന്നരവയസ്സുകാരന്‍ മരിച്ചു. പിന്നാലെ കിണറ്റില്‍ ചാടിയ അച്ഛന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂര്‍ അമ്പാട്ടുപാളയം നായാടിക്കോളനിയിലെ സത്യബാലന്‍ (40) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് തീകൊളുത്തി മരിച്ചത്. പിന്നാലെ മകന്‍ സനുജിത്തും മരിച്ചു. മര്‍ദനമേറ്റ ഭാര്യ ജയപ്രഭ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സത്യബാലന്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചത്.പിന്നീട് ഇയാള്‍ കൈവിരല്‍ മുറിച്ച് കിണറ്റില്‍ ചാടി. കിണറ്റില്‍നിന്ന് കയറ്റിയ ഇയാളെ നാട്ടുകാരാണ് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ സത്യബാലനെ ശനിയാഴ്ച രാവിലെ ഡോക്ടര്‍ പരിശോധിച്ചശേഷം ജീവനക്കാര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഉച്ചയ്ക്ക് 12 മണിയോടെ ഇയാളെ വാര്‍ഡില്‍നിന്ന് കാണാതായി. ഒരുമണിയോടെ ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള കച്ചവടക്കാരാണ് ഇയാളെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. മൃതദേഹംതൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























