Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശബരിമല വിധി എന്‍.എസ്.എസ് വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും മന്ത്രി

06 JANUARY 2019 03:25 PM IST
മലയാളി വാര്‍ത്ത

ശബരിമല സുപ്രീംകോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ കലാപം നടത്തുന്നെന്ന എന്‍.എസ്.എസിന്റെ ആരോപണത്തിന് സര്‍ക്കാരിന്റെ ചുട്ട മറുപടി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

എന്‍.എസ്.എസ് നിലപാട് അത്ഭുതപ്പെടുത്തുന്നു. അവരെ പോലൊരു നവോത്ഥാന സംഘടനയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പിന്‍ബലമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അല്ലാതെ വിശ്വാസം ഇല്ലാതാക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി. സംഘപരിവാറിനെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തണം. കലാപകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. ഇത് അത്ഭുതപ്പെടുത്തുന്നെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ യഥാര്‍ത്ഥവിശ്വാസികള്‍ക്ക് അതൃപ്തിയില്ല. എന്‍എസ്.എസ് ശബരിമല വിഷയം വസ്തുനിഷ്ഠമായി പഠിക്കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നത് തെറ്റായ പ്രചരണമാണ്. സുകുമാരന്‍ നായര്‍ എല്‍.ഡി.എഫ് നയം വായിച്ച് നോണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്‍.എസ്.എസ് സമദൂരത്തോടെയല്ല കാര്യങ്ങള്‍ കാണുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമൂഹത്തെ വിഭജിച്ച് ഇടത്പക്ഷത്തെ ആക്രമിക്കാന്‍ നോക്കണ്ടെന്നും കാനം വ്യക്തമാക്കി. എന്‍.എസ്.എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. ഇത്തരം പ്രസ്താവന നടത്തരുതായിരുന്നു. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. 

മന്ത്രിമാരും ഇടത് നേതാക്കളും രംഗത്ത് എത്തിയതോടെ എന്‍.എസ്.എസിനെതിരെ യാതൊരുതരത്തിലുമുള്ള വി്ട്ട് വീഴ്ചയും നടത്തേണ്ട എന്ന നിലപാടിലേക്ക് സര്‍ക്കാരും മുന്നണിയും എത്തിയെന്ന് ഇതോടെ വ്യക്തമായി. എന്‍.എസ്.എസ് ആര്‍.എസ്.എസിന് കുടപിടിക്കുകയാണെന്നാണ് എല്‍.ഡി.എഫ് ആരോപണം. സമുദായത്തെ സുകുമാരന്‍ നായര്‍ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (9 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (16 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (25 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (35 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (41 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends