Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് അക്രമത്തിന് നേതൃത്വം നല്‍കിയത് ശബരിമല കര്‍മസമിതി നേതാവ് ടി.പി സെന്‍കുമാർ; അടൂരിലും നെടുമങ്ങാട്ടും അക്രമം തുടങ്ങിയത് ആര്‍.എസ്.എസ്; ഹർത്താൽ അക്രമങ്ങൾക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി എ.എ റഹീം

06 JANUARY 2019 05:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അക്രമത്തിന് നേതൃത്വം നല്‍കിയത് ടി.പി സെന്‍കുമാറെന്ന് ഡി വൈ.എഫ്.ഐ നേതാവ് എ.എ റഹീം. ശബരിമല കര്‍മസമിതി നേതാവാണ് സെന്‍കുമാറെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിക്കുന്നു. പ്രതിപക്ഷനേതാവ് ആര്‍.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും. അടൂരിലും നെടുമങ്ങാട്ടും അക്രമം തുടങ്ങിയത് ആര്‍.എസ്.എസാണെന്നും എ.എ റഹീം കോട്ടയത്തു നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് നേരത്തേ തന്നെ കലാപത്തിനായി ആസൂത്രണം ചെയ്തിരുന്നുവെന്നും. പലസ്ഥലങ്ങളിലും അക്രമങ്ങളില്‍ നേതൃത്വം കൊടുത്തവരില്‍ ആരെയും അവിടെ കണ്ടിട്ടുള്ളവരല്ലെന്നും. അതുകൊണ്ടുതന്നെ അക്രമങ്ങളില്‍ വൈദക്ത്യം ഉള്ളവരെ ആര്‍എസ്എസ് ഇറക്കുകയായിരുന്നുവെന്നും റഹിം പറഞ്ഞു. ഉത്തരേന്ത്യന്‍ മോഡല്‍ കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് തയ്യാറായിരുന്നുവെന്നതിന് തെളിവാണ് ഈ അക്രമസംഭവങ്ങളെന്നും റഹിം പറഞ്ഞു.

കലാപത്തിന് ആഹ്വാനം ചെയ്തത് ശബരിമല കര്‍മസമിതിയാണെന്നും. ശബരിമല കര്‍മസമിതി നേതാവ് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറാണ്. മുന്‍ പോലീസ് മേധാവി നേതൃത്വം കൊടുക്കുന്ന അക്രമമാണ് കേരളത്തിലുണ്ടായത്. കേരളത്തിലെ പോലീസിനെതിരെയും കേരളത്തിനെതിരെയും അക്രമത്തിന് നേതൃത്വം നല്‍കിയത് മുന്‍ പോലീസ് മേധാവിയാണ്. അദേഹം നേരത്തേ പോലീസ് മേധാവിയായിരിക്കെ കലാപത്തിന് ആഹ്വാനം ചെയ്തിരുന്ന നേതാക്കന്മാര്‍ക്കെതിരെയാണ് നടപടി എടുത്തിരുന്നത് ആ നിലപാടില്‍ അദേഹം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നു അദേഹം ചോദിച്ചു. അതുകൊണ്ടുതന്നെ ഈ കലാപത്തിന് ആഹ്വാനം ചെയ്തിന്റെയും പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതിന്റെയും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറാന്‍ കഴിയില്ല എന്നും. രമേഷ് ചെന്നിത്തല പ്രതിപക്ഷനേതാവിനെ പോലെയല്ല ആര്‍.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും റഹിം തുറന്നടിച്ചു.

രാഷ്ട്രീയ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണഘടനയ്‌ക്കെതിരായി നടക്കുന്ന ഈ സമരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളോ ഘടകകക്ഷികളോ തയ്യാറാണെങ്കില്‍ ഇപ്പോള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്നാണ് എന്‍എസ്എസ് പറയുന്നത്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.ശബരിമല പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം പ്രതികരിച്ചിരുന്നു. അതേസമയം ശബരിമല കര്‍മ സമിതിയെയും ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച റഹിം എന്‍ എസ്എസിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (9 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (16 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (25 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (35 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (41 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends