Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ ! ; സംസ്ഥാനത്ത് കലാപം ഉണ്ടാക്കുവാനായി ഭീകര വാദികളുടെ അച്ചാരം വാങ്ങി വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അധഃപതിച്ചിച്ചുവെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ

06 JANUARY 2019 05:33 PM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി.സുധാകരൻ എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. ആചാരങ്ങളിലും അനുഷ്ട്ടാനങ്ങളിലും വിശ്വാസമില്ലാത്ത അവിശ്വാസിയും, ഭൗതിക വാദിയുമായിരിക്കെ സുധാകരന് തന്ത്രിയുടെ ബ്രാഹ്മണ്യത്തെപ്പറ്റി പറയാൻ ഒരു യോഗ്യതയുമില്ല. നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞത് മാറ്റി പറയുന്ന പൊതുമരാമത്തു മന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് തന്ത്രിയുടെ കാൽ പിടിക്കാനും അനുഗ്രഹം വാങ്ങാനും കാത്തുകെട്ടികിടന്ന മന്ത്രിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്ത്രിയെ ബ്രാഹ്മണ രാക്ഷസനായി തോന്നിയതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകും.

ഹർത്താലുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ അക്രമങ്ങളിൽ അവരുടെ കൂടെ ഉണ്ടായിരുന്നവർ എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകളുടെ പ്രവർത്തകർ ആയിരുന്നു എന്നത് തന്നെ ഇവർ തമ്മിലുള്ള ഗൂഢ ബന്ധം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുവാനായി ഭീകര വാദികളുടെ അച്ചാരം വാങ്ങി അവർക്കു വേണ്ടി വിടു പണി ചെയ്യുന്നയാളായി കേരളത്തിലെ മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അധഃപതിച്ചിരിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തുകൊണ്ടു ബി.ജെ.പി. സമരങ്ങളെ തകർക്കാം എന്നു മന്ത്രി പ്രതീക്ഷിക്കണ്ട. അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇൻചാർജ് ഉപരി ഭാരവാഹികളുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ സംഘടനകാര്യങ്ങൾ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്,എൻ.ഡി.കൈലാസ്, സി.പ്രസാദ്, സജി.പി.ദാസ്, പി. കണ്ണൻ, സി.പി.മോഹനൻ, സുനിൽ കുമാർ, ഉഷാ സാബു, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ മഹിളാമോർച്ച പ്രസിഡണ്ട് സുമ ചന്ദ്രബാബു , ബാലചന്ദ്രപ്പണിക്കർ എന്നിവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends