Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുമാനമില്ലാതെ ദേവസ്വം ബോര്‍ഡ്... മകരവിളക്കിന് ദിവസങ്ങള്‍ ശേഷിക്കേ ശബരിമല നടവരവില്‍ 71.47 കോടി രൂപയുടെ കുറവ്; ഒരിടവേളയ്ക്ക് ശേഷം ശബരിമല ശാന്തമായപ്പോള്‍ കാണിക്ക വര്‍ധിച്ചു; യുവതികളെ കയറ്റിയപ്പോള്‍ വീണ്ടും പഴയപടി

07 JANUARY 2019 09:27 AM IST
മലയാളി വാര്‍ത്ത

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ക്യാമ്പയിന്‍ വീണ്ടും ശക്തി പ്രാപിക്കുന്നു. മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് ശനിയാഴ്ചവരെയുള്ള ശബരിമല നടവരവില്‍ 71.47 കോടി രൂപയുടെ കുറവ്. മകരവിളക്കുത്സവത്തിന് നടതുറന്ന് ആറുദിവസത്തെ വരുമാനത്തില്‍മാത്രം 9.15 കോടി രൂപയുടെ കുറവുണ്ടായി. വൃശ്ചികം ഒന്നുമുതല്‍ ശനിയാഴ്ച വരെ ആകെ നടവരവ് 131.45 കോടി രൂപയാണ്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇത് 202.92 കോടിയായിരുന്നു. മണ്ഡലവിളക്കു കഴിഞ്ഞ് നടയടച്ചപ്പോള്‍ 62.32 കോടിയുടെ കുറവുണ്ടായിരുന്നു.

ഡിസംബര്‍ 30 മുതല്‍ ജനുവരി ആറുവരെ 20.49 കോടി രൂപയാണ് നടവരവ്. കഴിഞ്ഞവര്‍ഷം ഇതേസമയം മകരവിളക്കുകാലത്ത് 29.64 കോടി രൂപയാണ് ലഭിച്ചത്. അരവണ വിറ്റയിനത്തില്‍ 9.43 കോടി രൂപ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 10.22 കോടി രൂപയായിരുന്നു. മകരവിളക്ക് ഉത്സവത്തിന്റെ ആറുദിവസം പിന്നിടുമ്പോള്‍ അപ്പം വിറ്റയിനത്തില്‍ 96.52 ലക്ഷം രൂപയാണ് വരവ്. കഴിഞ്ഞവര്‍ഷം ഇത് 1.58 കോടി രൂപയായിരുന്നു. കാണിക്കയിനത്തില്‍ 8.06 കോടി ലഭിച്ചു. കഴിഞ്ഞവര്‍ഷം ഈ ആറുദിവസങ്ങളില്‍ 9.51 കോടി രൂപ ലഭിച്ചിരുന്നു.

അതേസമയം ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക നല്‍കുന്നവരുടെ എണ്ണം കൂടി. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇങ്ങനെ കാണിക്കയിട്ടത്. 102 പേര്‍ ഇകാണിക്കയായി 34,251 രൂപ നല്‍കി. ഡിസംബര്‍ ആറുമുതലാണ് ദേവസ്വം ബോര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് ഇ കാണിക്ക സംവിധാനം ഏര്‍പ്പെടുത്തിയത്.

ശബരിമലയിലെ നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

സര്‍ക്കാരിന് നടവരവിലെ കുറവ് പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയവയിലൊക്കെ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ നടവരവ് കുറയ്ക്കുക എന്നത് സംഘപരിവാറിന്റെ ലക്ഷ്യമാണ്. അതിനുവേണ്ടിയാണ് സന്നിധാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കി മാറ്റിയത്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അവരെ കൈവെടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭയം ഉണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends