Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘പടച്ചോൻ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല; തന്റെ വൈകല്യങ്ങളെ മറികടന്ന് കുടുംബത്തെപോറ്റാൻ ഊന്നുവടിയുടെ സഹായത്തോടെ കിലോമീറ്ററുകളോളം പപ്പടകെട്ടുമായി ഉനൈർ നടന്നടുത്തത് മലയാളികളുടെ ഹൃദയങ്ങളിലേയ്ക്ക്- നെഞ്ചിൽ തറച്ച ആ വാക്കുകൾക്ക് മലയാളികൾ നൽകി 50 ലക്ഷം...

07 JANUARY 2019 09:22 AM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തിക്ക് മലയാളികള്‍ കയ്യറിഞ്ഞ് സഹായം എത്തിച്ചിരിക്കുകയാണ്. തന്റെ വൈകല്യങ്ങളെ മറികടന്ന് കുടുംബത്തെ നോക്കാൻ ഊന്നുവടിയുമായി ഇറങ്ങിയ ഉനൈറിനാണ് മലയാളികൾ കയ്യറിഞ്ഞ് സഹായം എത്തിച്ചിരിക്കുന്നത്.

പടച്ചോന്‍ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല. പണിയെടുത്ത് ജീവിക്കാനല്ലേ…’എന്ന ചോദ്യമാണ് കൈയ്ക്കും കാലിനും സ്വാധീനക്കുറവുള്ള, കാഴ്ച അമ്പത് ശതമാനത്തില്‍ താഴെ മാത്രമുള്ള ഉനൈര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചതെന്നും പറയാം. ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ട് മനസലിവ് തോന്നിയ യുവാക്കന്മാരോടാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ യുവാക്കള്‍ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് സോഷ്യല്‍ ലോകത്ത് വൈറലായതും.

സോഷ്യല്‍ ലോകത്ത് വൈറലായ ആ വിഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മലയാളികള്‍ അയച്ചുനല്‍കിയത് 50 ലക്ഷം രൂപയാണ്. ഇതില്‍ 20 ലക്ഷം രൂപ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ് ഉനൈര്‍. ബാക്കി പണം കൊണ്ട് കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികിത്സയും ഒരു വീടും വയ്ക്കണമെന്നാണ് ഉനൈറിന്റെ മോഹം.

ഒരു ഊന്നുവടിയുടെ സഹായത്തോടെ ഈ മനുഷ്യന്‍ ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യില്‍ പപ്പടക്കെട്ടുമായി. ദിവസം മുന്നൂറ് രൂപ വരെ കിട്ടും. എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്‍.

മുന്‍പ് ഉമ്മ ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മയ്ക്ക് കാന്‍സറാണ്. അതുകൊണ്ട് ഉമ്മ ജോലിക്ക് പോകുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കള്‍ക്ക് അന്ന് ഉനൈര്‍ നല്‍കിയ മറുപടി ഇങ്ങനെ. ‘പടച്ചോന്‍ നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ടുതന്നെ ജീവിക്കുകയാണ്..’ പണമൊക്കെ കിട്ടിയെങ്കിലും ഇനിയും അധ്വാനിച്ച് ജീവിക്കാന്‍ തന്നെയാണ് ഉനൈറിന്റെ തീരുമാനം. സുശാന്ത് നിലമ്പൂരാണു സമൂഹമാധ്യമത്തിലൂടെ ഉനൈറിനു ലഭിച്ച കൈതാങ്ങിനെക്കുറിച്ചു വിവരം പങ്കുവെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends