Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു

29 AUGUST 2026 02:47 PM IST
മലയാളി വാര്‍ത്ത


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കിക്കൊണ്ട് എക്സാലോജിക്-മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ണ്ണായകമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്വകാര്യ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കാണ് ഇ.ഡി തയ്യാറെടുക്കുന്നത്. ഓണാവധി ദിവസങ്ങള്‍ അവസാനിക്കുന്നതോടെ കേസില്‍ ഇരച്ചെത്തി നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം.

വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ വേഗത്തിലാക്കി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഇ.ഡി നീക്കം. മുന്‍പ് നടന്ന പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും അപഗ്രഥിച്ചതില്‍ നിന്നും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഹവാല മാര്‍ഗ്ഗത്തിലൂടെ വന്‍തോതില്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അവകാശപ്പെടുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിയ സാഹചര്യത്തില്‍ വീണയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

 

 


കോഴിക്കോട് നടക്കാനിരിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്‍പായി അന്വേഷണം പുതിയ ഘട്ടത്തിലെത്തിക്കാനാണ് ഇ.ഡി നീക്കം നടക്കുന്നത്. കേസിന്റെ ഭാഗമായി കോഴിക്കോട്ടെ പ്രാദേശിക ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളും വ്യാജ സിം കാര്‍ഡ് ഇടപാടുകളും ഇ.ഡി നിരീക്ഷണത്തിലാണ്. സംസ്ഥാന സമിതി ചേരുന്നതിന് തൊട്ടുമുന്‍പ് അറസ്റ്റ് ഉണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ പ്രഹരമായി മാറും.

ഓണാവധിക്കു ശേഷം തിങ്കളാഴ്ചയോടെ ഓഫീസ് നടപടികള്‍ പുനരാരംഭിക്കുന്നതോടെ വീണയ്ക്ക് ചോദ്യം ചെയ്യലിനായി വീണ്ടും സമന്‍സ് അയക്കാനാണ് ഇ.ഡി നീക്കം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിര്‍ണ്ണായകമായ ചോദ്യം ചെയ്യലുകളും അതിനു പിന്നാലെയുള്ള നീക്കങ്ങളും കണ്ടറിയേണ്ടി വരും. മകള്‍ വീണ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ അത് പിണറായി വിജയന് കനത്ത തിരിച്ചടിയാകും. സ്വന്തം മകള്‍ സാമ്പത്തിക കുറ്റകൃത്യ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയിലായാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ പാര്‍ട്ടിയിലെ പരമോന്നത നേതാവ് എന്ന നിലയിലോ തുടരാന്‍ പിണറായിക്ക് കടുത്ത ധാര്‍മ്മിക തടസ്സങ്ങള്‍ ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (6 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (13 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (22 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (32 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (38 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends