Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല എല്ലാം നിശ്ചയിക്കും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാകുമെങ്കിലും കേരളത്തില്‍ നേട്ടം കൊയ്യുമെന്ന് അഭിപ്രായ സര്‍വേ ഫലം; കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടും; കൂടാതെ 2 സ്വതന്ത്രരും ജയിക്കും

07 JANUARY 2019 11:24 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിവാദത്തിന് ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ നേട്ടം കൊയ്യുമെന്ന് അഭിപ്രായ വോട്ടെടുപ്പ്. നവോത്ഥാനത്തോടെ വോട്ട് മാറിമറിയുമെന്ന് ഏറെ കൊട്ടിഘോഷിച്ച എല്‍ഡിഎഫ് എട്ടു നിലയില്‍ പൊട്ടുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഭക്തര്‍ക്കനുകൂലമായ നിലപാടെടുത്ത യുഡിഎഫിന് നേട്ടം കൊയ്യാനാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രത്തിലാകട്ടെ ബിജെപിയ്ക്ക് നഷ്ടക്കണക്കുമാണ് സര്‍വേഫലം പറയുന്നത്. ഇന്ത്യ ടിവി സിഎന്‍എക്‌സ്അഭിപ്രായ സര്‍വേ ഫലത്തിലാണ് ഇത് വെളിവാകുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍. ഒരു പാര്‍ട്ടിക്കും ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ആവില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറം, തെലങ്കാന തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ.

ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും അഭിപ്രായ ഫലത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റും ലഭിക്കുമെന്നാണു പ്രവചനം. എന്നാല്‍ ലോക്‌സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എന്‍ഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272ല്‍ 15 സീറ്റുകളുടെ കുറവായിരിക്കും എന്‍ഡിഎക്ക് ഉണ്ടാവുക.

54,300 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. 543 ലോക്‌സഭാ മണ്ഡലങ്ങളും 1086 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് സര്‍വേ നടത്തി. ഓരോ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ശരാശരി 100 പേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തെന്നു സിഎന്‍എക്‌സ് വ്യക്തമാക്കുന്നു. ചോദ്യാവലി പൂരിപ്പിച്ചവരില്‍ 27,832 പേര്‍ പുരുഷന്മാരും 26,408 പേര്‍ വനിതകളുമാണ്. 18നും 60നും ഇടയ്ക്കു പ്രായമുള്ളവരാണ് പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവരില്‍ നിന്നുള്ള അഭിപ്രായം സ്വരുക്കൂട്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സിഎന്‍എക്‌സ് പറയുന്നു.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ 'മറ്റൊരു' പാര്‍ട്ടിയായിരിക്കും കേന്ദ്രത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നും സര്‍വേ പറയുന്നു.എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവി എം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലം ഉള്‍പ്പെടെ അഭിപ്രായ സര്‍വേയെ സ്വാധീനിച്ചതായാണു സൂചന. തെരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറില്‍ നടന്ന സര്‍വേയില്‍ ഇന്ത്യ ടിവിസിഎന്‍എക്‌സ് എന്‍ഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് 138ഉം. തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്ക്ക് സര്‍വേയില്‍ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 37.15% വോട്ടുകള്‍ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവര്‍ക്ക് 32.93%.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നു സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും.

ഡിഎംകെയ്ക്ക് 21, ആര്‍ജെഡിക്ക് 10, എന്‍സിപി 9, ജെഎംഎം 4, ജെഡി(എസ്) 4, ആര്‍എല്‍ഡി 2, ആര്‍എല്‍എസ്പി 1, ആര്‍എസ്പി 1, മുസ്ലിം ലീഗ് 2, ടിഡിപി 4, നാഷനല്‍ കോണ്‍ഫറന്‍സ് 2, കേരള കോണ്‍ഗ്രസ്(എം) 1 എന്നിങ്ങനെയായിരിക്കും സീറ്റുനില. തൃണമൂല്‍ കോണ്‍ഗ്രസിന് 26, എസ്പിക്ക് 20, ബിഎസ്പിക്ക് 15, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 19, ടിആര്‍എസിന് 16, ബിജെഡിക്ക് 13, എഐഎഡിഎംകെയ്ക്ക് 10, എഎംഎംകെയ്ക്കു നാല്, ഇടതുപക്ഷത്തിന് എട്ട്, ആം ആദ്മിക്കും ഐഐയുഡിഎഫിനും രണ്ടു വീതം, പിഡിപി, ജെവി എം(പി), എഐഎംഐഎം എന്നിവയ്ക്ക് ഒന്നു വീതവും സീറ്റാണു സര്‍വേയില്‍ പ്രവചിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends