ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ മുടങ്ങില്ലെന്നാവര്‍ത്തിച്ച് കെഎസ്ആര്‍ടിസി

ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ മുടങ്ങില്ലെന്നാവര്‍ത്തിച്ച് കെഎസ്ആര്‍ടിസി. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എല്ലാ ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകള്‍ ഉണ്ടാകും. ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























