കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്നുമുള്ള എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്നും ആ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച നടപടിയെന്തെന്നും, പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും ഇനിയെത്ര പേര്‍ നിയമനം നേടാനുണ്ടെന്നുമുള്ള കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദവിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് ഹൈക്കോടതി നീങ്ങുകയുള്ളൂ എന്നാണ് ഇപ്പോള്‍ ലഭ്യമായ സൂചന.
"
https://www.facebook.com/Malayalivartha



























