Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാള്‍ പുരുഷനാകുമെന്ന നിലപാട് പോലീസിനു മുമ്പിലും വ്യക്തമാക്കി ടെക്‌നോ പാര്‍ക്കിലെ സ്വവര്‍ഗകമിതാക്കള്‍

07 JANUARY 2019 02:17 PM IST
മലയാളി വാര്‍ത്ത

ഒന്നിച്ചു ജീവിക്കണമെന്ന മോഹത്തില്‍, ബന്ധത്തിന് എതിരു നില്‍ക്കുന്ന രക്ഷിതാക്കളോട് ഗുഡ്‌ബൈ പറഞ്ഞ്് ഇറങ്ങിയ കമിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് എടുത്ത നിലപാട് അനശ്വര പ്രണയത്തിന്റെ തീവ്രത നിറഞ്ഞ അറിയിപ്പ് കൂടിയായിരുന്നു. ഏവരും അറിയേണ്ടതാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായ ഏഞ്ചല്‍-സുരഭി പ്രണയകഥ.

കോയമ്പത്തൂരില്‍ നിന്നുള്ള സുരഭിയുടേയും കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുനിന്നുള്ള ഏഞ്ചലിന്റെയും പ്രണയം ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീടുകളില്‍നിന്നുമാറി കഴക്കൂട്ടത്തിനടുത്ത് താമസിക്കുകയായിരുന്നു. ഏഞ്ചലിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന്‍ തമിഴ്നാട്ടില്‍ കുലശേഖരം പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരഭിയെപ്പറ്റി സൂചിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് കന്യാകുമാരിയിലെ കുലശേഖരത്തുനിന്ന് പൊലീസ് സുരഭിയുടെ അമ്മയെയും അനുജനെയും ഏഞ്ചലിന്റെ അച്ഛനെയും അഭിഭാഷകനെയും കൂട്ടി ശനിയാഴ്ച കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. സുരഭിയെ ടെക്‌നോപാര്‍ക്കില്‍ നിന്ന് കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നശേഷം സംസാരിച്ചപ്പോഴാണ് ഏഞ്ചല്‍ കഴക്കൂട്ടത്തുതന്നെയുണ്ടെന്നു മനസ്സിലായത്.

തുടര്‍ന്ന് ഏഞ്ചലിനെയും താമസസ്ഥലത്തുനിന്നു കൊണ്ടുവന്നു. രണ്ടുമാസം മുന്‍പാണ് സുരഭി ടെക്‌നോപാര്‍ക്കില്‍ ജോലിക്കെത്തിയത്. കഴക്കൂട്ടം എ.സി.പി. ആര്‍.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഒരുമിച്ചു ജീവിക്കണമെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നതോടെ എല്ലാവരും പത്തിമടക്കി. ചര്‍ച്ചയ്‌ക്കൊടുവില്‍ സന്ധ്യയോടെ സ്‌റ്റേഷനില്‍ ഒപ്പിട്ടശേഷം പെണ്‍കുട്ടികള്‍ മടങ്ങിപ്പോയി. തങ്ങളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി ദാമ്പത്യജീവിതം തുടങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം. ഇവരുടെ രക്ഷകര്‍ത്താക്കള്‍ തമിഴ്‌നാട് പൊലീസിനോപ്പം തിരിച്ചുപോയി.

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയും ഇഷാനും സുരഭിയുടെയും ഏഞ്ചലിന്റെയും സഹായത്തിനെത്തിയിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇനി അവര്‍ക്ക് ഇടം കൊടുക്കില്ലെന്ന് പറഞ്ഞതിനാല്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി സൂര്യ പറഞ്ഞു.

പാലക്കാട് ജില്ലയിലാണ് സുരഭിയുടെ അമ്മയുടെ സ്വദേശം. വിവാഹം കഴിഞ്ഞ് അവര്‍ കോയമ്പത്തൂരില്‍ താമസമാക്കുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സുരഭിയുടെ പിതാവ് അകാലത്തില്‍ മരിച്ചപ്പോള്‍ അമ്മയ്ക്ക് കന്യാകുമാരി ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ആശ്രിതനിയമനം കിട്ടി. തുടര്‍ന്ന് കുടുംബം കന്യാകുമാരി ജില്ലയിലെ കുലശേഖരത്തേക്ക് താമസം മാറ്റി.

ബി.എസ്‌സി, ഐ.ടി. ബിരുദമുള്ള സുരഭി തക്കലയിലെ സ്വകാര്യ സ്‌കൂളില്‍ ജോലിക്കെത്തിയപ്പോഴാണ് അവിടെ ജോലി ചെയ്യുകയായിരുന്ന എം.എസ്‌സി. ബി.എഡ് ബിരുദധാരിയായ ഏഞ്ചലിനെ പരിചയപ്പെട്ട് പ്രണയത്തിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends