കല്ലുവെട്ട് കുഴിയില്‍ ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിൽ കണ്ണൂരില്‍ നാടന്‍ ബോംബ് ശേഖരം പിടികൂടി

കണ്ണൂരിൽ നിന്ന് വന്‍ നാടന്‍ ബോംബ് ശേഖരം പിടികൂടി. കൊളവല്ലൂര്‍ ചേരിക്കലില്‍ നിന്നാണ് 18ഓളം വരുന്ന ബോംബ് ശേഖരം പിടികൂടിയത്. കല്ലുവെട്ട് കുഴിയില്‍ ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന ബോംബുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആക്രമ സംഭവങ്ങള്‍ അവസാനിക്കാത്തിനെ തുടര്‍ന്ന് ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























