വിവാഹം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 23കാരന്‍ പോലീസ് പിടിയില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഏരൂര്‍ കണിയാമ്പുഴ സ്വദേശി അഖില്‍ (23) ആണ് പിടിയിലായത്. പീഡനത്തിനു പുറമേ സംഭവം പുറത്തു പറയാതിരിക്കാന്‍ 5000 രൂപയും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പ്ലമ്പിങ് തൊഴിലാളിയാണ് പ്രതി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. കൂട്ടുകാരന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ വഴി മുറിബുക്ക് ചെയത് പെണ്‍കുട്ടിയെ എത്തിക്കുകയായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പു നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
ഈ ഡിസംബര്‍ 31ന് പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കു പോകുന്ന സമയത്ത് പ്രതി പറവൂര്‍ താലൂക്ക് ഓഫീസ് ഭാഗത്തുവെച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട താലൂക്ക് ജീവനക്കാര്‍ പറവൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കേസ് എടുത്ത് എളമക്കര പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha


























