സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കോഴിക്കോട്ടേം കൊച്ചിയിലേം വ്യാപാരികള്‍ പൊളിച്ചടുക്കി; കടതുറന്ന് കോഴിക്കോടും കൊച്ചിയിലെയും വ്യാപാരികൾ

സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കോഴിക്കോട്ടേം കൊച്ചിയിലേം വ്യാപാരികള്‍ പൊളിച്ചടുക്കി. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം സംഘര്‍ഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും പണിമുടക്കിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മറ്റിടങ്ങളിലും ചില കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഹര്‍ത്താലുമായും പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തെ അറിയിച്ചിരുന്നു. കട തുറക്കുന്ന വ്യാപാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു.
ആയിരത്തോളം കടകളുള്ള മിഠായിത്തെരുവില്‍ ഇന്ന് രാവിലെ പത്തുമണി വരെ മുപ്പതിലേറെ കടകള്‍ തുറന്നു. നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ പുലര്‍ച്ചെ ഒരു സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായി. ശബരിമല കര്‍മസമിതി മൂന്നാംതീയതി നടത്തിയ ഹര്‍ത്താലിനിടെ ഒരു വിഭാഗം കടകള്‍ നിര്‍ബന്ധിപ്പിച്ച് അടയ്ക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
കൊച്ചി ബ്രോഡ് വേയില്‍ ഇന്നും കടകള്‍ തുറന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ചയും അദ്ദേഹം നേരിട്ടെത്തി പിന്തുണ അറിയിച്ചു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല, ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശബരിമല കര്‍മസമിതിയും തുടര്‍ച്ചയായി അനാവശ്യ ഹര്‍ത്താലുകള്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.
ഹര്‍ത്താലുകളെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് വ്.ാപാരികള്‍ക്ക് ഉണ്ടായത്. കടകള്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിക്കാറുമില്ല. ഇതേ തുടര്‍ന്ന് സ്വകാര്യസ്വത്തുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായാണ് കടകള്‍ തുറക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും സംരക്ഷണം നല്‍കുന്നത്. വ്യാപാരികളുടെ തീരുമാനം കേരളത്തില്‍ പുതിയൊരു വ്യാപാര, തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha






















