ശബരിമലയില്‍ ഇനിയും യുവതികളെത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍

മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ ഇനിയും യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയില്‍ നിലവില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
യുവതികള്‍ സാന്നിധാനത്ത് ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിശ്വാസികളല്ലാത്ത വിദേശ ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ശബരിമല ട്രെക്കിങ്ങ് എന്ന പേരില്‍ ടുറിസം കമ്പനികള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനയുന്നു
https://www.facebook.com/Malayalivartha






















