Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാരിന് കഴിയില്ലെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കും ! ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

08 JANUARY 2019 04:51 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെത്തുടർന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും വിശ്വാസികളാണോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പൊലീസിനും സർക്കാരിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിൽ ചിലരുടെ അജൻഡ മനസിലാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അക്കാര്യം പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

യുവതീ പ്രവേശനം സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യകത്മാക്കിയത്. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുർഗയും പൊലീസ് സംരക്ഷണയിൽ ദർശനം നടത്തിയതിനെ സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും വിശ്വാസികളാണോയെന്നും കോടതി ചോദിച്ചു. അതെ എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. ശബരിമലയിൽ സർക്കാരിന് പ്രത്യേക അജൻഡയുണ്ടോ എന്നും കോടതി ചോദിച്ചു. സർക്കാരിന് പ്രത്യേക അജൻഡയുണ്ടെന്ന് പറയുന്നില്ല. എന്നാൽ ശബരിമലയിൽ ചിലരുടെ അജൻഡകൾ തിരിച്ചറിയാൻ സർക്കാരിന് കഴിയുന്നില്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽക്കുകയായിരുന്നു.

സർക്കാരിനോ പൊലീസിനോ മറ്റ് സംഘടനകൾക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികളുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു. മനിതി സംഘത്തെ നിലയ്‌ക്കലിൽ നിന്ന് സ്വകാര്യ വാഹനത്തിൽ പമ്പയിലെത്തിച്ച വിഷയത്തിലും കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിട്ടത് കോടതിയലക്ഷ്യമാകും. ഏത് അടിസ്ഥാനത്തിലാണ് സർക്കാർ ഇവിടേക്ക് വാഹനങ്ങൾ കടത്തി വിട്ടത്. ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാൻ പാടില്ലെന്ന് കർശന നിർദ്ദേശം ഇല്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അടക്കം എ.ജി നേരിട്ടെത്തി വിശദീകരണം നൽകിയെങ്കിലും കോടതി തൃപ്‌തരായില്ല. സർക്കാരിന് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്‌ച പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (7 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (19 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (29 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (49 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends