വാവര് പള്ളിയിൽ കയറാനെത്തിയ യുവതികൾ റിമാൻഡിൽ

എരുമേലിയിലെ വാവര് പള്ളിയിൽ കയറാനെത്തി പോലീസ് അറസ്റ്റ് ചെയ്ത യുവതികളെ റിമാൻഡു ചെയ്തു. ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്തതിനുമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് കൊഴിഞ്ഞാന്പാറ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്തുവച്ചാണ് രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ ഹിന്ദുമക്കൾ കക്ഷി ഭാരവാഹികളാണ് അഞ്ചുപേരും. വാവര് പള്ളിയിൽ കയറാനെന്നും പറഞ്ഞാണ് ഇവർ എത്തിയത്.
https://www.facebook.com/Malayalivartha






















