മലപ്പുറത്ത് ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ആര്‍.എസ്.എസ്

മലപ്പുറം മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു. കൊച്ചോട്ട് സ്വദേശി കറുത്തേടത്ത് അര്‍ജുന്‍ ആണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.
അര്‍ജുനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. നേരത്തെ ഹര്‍ത്താലിനോട് അനുബന്ധിച്ച് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ സംഘര്‍ഷം ഉണ്ടായിരുന്നു. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അക്രമി സംഘമെത്തിയ ബൈക്കികളില്‍ ഒന്ന് പ്രദേശത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















