ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം മൂത്തൂ, വട്ടിയൂര്‍ക്കാവിൽ ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിന്റെ ചെവി കടിച്ചുമുറിച്ചു...

ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. കുലശേഖരം സ്വദേശി ശ്രീജിത്തിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. വട്ടിയൂര്‍ക്കാവിലുള്ള ഹോട്ടലില്‍ ഞായറാഴ്ചയാണ് സംഭവം. ശ്രീജിത്ത് ഭക്ഷണം കഴിക്കുന്നതിനിടെ സപ്ലൈയറുമായുണ്ടായ വാക്കുതര്‍ക്കം ഏറ്റുമുട്ടലിലാണ് കലാശിച്ചത്.
ഹോട്ടലിലെ ജീവനക്കാര്‍ക്കും പരിക്കുണ്ട്. ഏറ്റുമുട്ടലിനിടെ നേപ്പാളി സ്വദേശിയായ സപ്ലൈയര്‍ ശ്രീജിത്തിന്റെ ചെവിയുടെ മുകള്‍ ഭാഗം കടിച്ചുമുറിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















