Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ശക്തമായ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷന്‍... വിശദീകരണം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കു കമ്മീഷന്റെ നിര്‍ദേശം

09 JANUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ശക്തമായ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ . ചിത്തിര ആട്ട വിശേഷ സമയത്തു ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് കുട്ടികള്‍ അടക്കമുള്ള ഭക്തര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ നേരിട്ടു എത്തി വിശദീകരണം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കു കമ്മീഷന്റെ നിര്‍ദേശം. ഉത്തരവ് തെറ്റിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ക്കെതിരെ പോലീസ് നടത്തിയ അക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കറിനോടും ജില്ലാ കളക്ടറോടും ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംസ്ഥാനത്തു ഗുരുതരമായ സാഹചര്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി.
അതിനു പിന്നാലെ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കമ്മിഷന്‍ അധ്യക്ഷന് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോക്ടര്‍ കെ വാസുകിയെ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ഈ മാസം 21 ന് രാവിലെ പതിനൊന്നു മണിക്ക് ഹാജരാവാനാണ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കലക്ടര്‍ തയ്യാറാവാത്തതും കമ്മീഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 15നു ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇതുവരെയും തയ്യാറാക്കി നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല.

കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസ് അതിക്രമം നേരിട്ട തിരുവനന്തപുരത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളുമാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends