ജസ്‌ന തിരോധാനം പത്ത് മാസം പിന്നിടുമ്പോൾ അന്വേഷണം നീങ്ങുന്നത് ഇടുക്കിയിലെ സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്... ക്രിമിനല്‍ സംഘങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണ സംഘം

മുക്കൂട്ടുതറ കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ജസ്‌നയെ കാണാതായിട്ട് പത്ത് മാസം. ക്രൈംബ്രാഞ്ച് അന്വേഷണം സമൂഹവിരുദ്ധരിലേക്കാണ് നീങ്ങുന്നത്. ഇടുക്കി അതിര്‍ത്തിയിലെ ക്രിമിനല്‍ സംഘങ്ങളുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കും.
കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം അനുമതി വാങ്ങി. പല സ്ഥലങ്ങളില്‍വെച്ചും പെണ്‍കുട്ടിയെ കണ്ടുവെന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയെത്തേടി ബംഗളൂരുവിലൊക്ക അന്വേഷണ സംഘം പോയിരുന്നു.എന്നാല്‍ നിരാശയായിരുന്നു ഫലം.അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുണ്ടക്കയത്തുനിന്ന് ജസ്‌നയെന്ന തോന്നിക്കുന്ന ഒരാള്‍ ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കാണിച്ച് ഉറപ്പുവരുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും ഒരാള്‍ക്കുപോലും ഇത് സ്ഥിരീകരിക്കാനായില്ല.
https://www.facebook.com/Malayalivartha























